Latest NewsIndia

രഹസ്യബന്ധം ചോദ്യം ചെയ്തതിന് കാമുകന്‍റെ ഒത്താശയില്‍ അമ്മ മകനെ വകവരുത്തി

ചണ്ഡീഗഡ്:  രഹസ്യബന്ധം ചോദ്യം ചെയ്തതിന് കാമുകന്‍റെ സഹായത്തോടെ സ്വന്തം മകനെ അമ്മ വെടിവെച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ജാജ്ര ജില്ലയിലാണ് സംഭവം. പ്രമോദ് ( 23 ) ആണ് വെടിയേറ്റ് മരിച്ചത്. അമ്മ മീനാദേവിയെയും പ്രമോദിന്റെ സുഹൃത്തായ പ്രദീപിനെയും മറ്റു രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് അമ്മയായ മീനീദേവി പോലീസില്‍ പരാതിപ്പെട്ടിരുന്നത്. എന്നാല്‍ തുടരന്വേഷണത്തില്‍ മാതാവായ മീനദേവി തന്നെയാണ് കൃത്യം ചെയ്തതെന്ന് പോലീസ് കണ്ടെത്തി.

പ്രമോദിനൊപ്പം ജോലി ചെയ്യുന്നയാളാണ് പ്രദീപ്. ഇരുവരും സുഹൃത്തുക്കളായിരുന്നു. പ്രദീപിന്‍റെ വീട്ടില്‍ ഇയാള്‍ നിത്യസന്ദര്‍ശകനാകുകയും മീനാദേവിയുമായി വഴിവിട്ട ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close