Devotional

അടയ്ക്കയുടെയും വെറ്റിലയുടെയും പ്രാധാന്യം

ഹൈന്ദവ ആഘോഷങ്ങള്‍, വിവാഹം, കെട്ടുനിറ, പൂജ എന്നിവയില്ലെല്ലാം വെറ്റില നിർബന്ധമാണ്. മറ്റൊരു ഇലയ്ക്കുമില്ലാത്ത അനേകം പ്രത്യേകതകള്‍ വെറ്റിലയ്ക്കുണ്ട്. ദക്ഷിണസമര്‍പ്പണത്തില്‍ വെറ്റിലയോടൊപ്പം പഴുക്കടയ്ക്കയും നിർബന്ധമാണ്.വെറ്റിലയും അടക്കയും മഹാലക്ഷ്മിയുടെ അംഗങ്ങളായാണ് കണക്കാക്കപ്പെടുന്നത്. വാടിയതും കീറിയതുമായ വെറ്റില ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. അതുപോലെ വെറ്റിലയും പാക്കും വലതു കൈയിൽ മാത്രമേ വാങ്ങാൻ പാടുള്ളൂ. വെറ്റിലയ്ക്ക് അനേകം ഞരമ്പുകളുണ്ട്. അവയെല്ലാം വന്നുചേരുന്നത് വാലറ്റത്താണ്. ദക്ഷിണ കൊടുക്കുമ്പോള്‍ വെറ്റിലയുടെ വാലറ്റം നമ്മുടെ നേര്‍ക്കായിരിക്കണം. എന്നാല്‍ വിവാഹശേഷം കാര്‍മ്മികന് ദക്ഷിണ കൊടുക്കുമ്പോള്‍ മാത്രം വാലറ്റം കൊടുക്കുന്നയാളിന്റെ നേര്‍ക്കായിരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button