NattuvarthaLatest News

ആശുപത്രിയില്‍ മരുന്ന് സൂക്ഷിയ്ക്കുന്ന മുറിയില്‍ തീപിടിത്തം : അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് ദേഹാസ്വാസ്ഥ്യം

കാട്ടാക്കട : ആശുപത്രിയില്‍ മരുന്ന് സൂക്ഷിയ്ക്കുന്ന മുറിയില്‍ തീപിടിത്തം . അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് ദേഹാസ്വാസ്ഥ്യം . കാട്ടാക്കട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മരുന്ന് സൂക്ഷിയ്ക്കുന്ന മുറിയിലാണ് തീപിടിത്തം ഉണ്ടായത്. അടച്ചിട്ട മുറിയില്‍ തീ പടര്‍ന്ന് രണ്ടര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ അഗ്‌നിക്കിരയായി.വൈകിട്ട് അഞ്ച് മണിയോടെയാണ് തീപിടിച്ചത്.സ്റ്റോര്‍ റൂമിന് സമീപത്തെ മുറിയില്‍ സൂക്ഷിച്ചിരുന്ന മരുന്നുകള്‍, ഇന്‍ജക്ഷന്‍ മരുന്ന്, ബ്ലീച്ചിങ്ങ് പൗഡര്‍ എന്നിവ കത്തിയമര്‍ന്നു.വായു സഞ്ചാരമില്ലാത്ത മുറിയില്‍ കനത്ത ചൂടില്‍ മറ്റ് മരുന്നുകള്‍ക്കൊപ്പം ബ്ലീച്ചിങ്ങ് പൗഡര്‍ സൂക്ഷിച്ചതാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം .ദ്രാവക രൂപത്തിലുള്ള മരുന്നുകള്‍ ബ്ലീച്ചിങ് പൗഡറുമായി കൂടിക്കലര്‍ന്നുള്ള രാസപ്രവര്‍ത്തനമാണ് തീപിടുത്തത്തിനു കാരണമെന്ന് പ്രാഥമിക നിഗമനമുണ്ട്.

കാട്ടാക്കട നിന്ന് അഗ്‌നി രക്ഷാ സേനയെത്തി തീകെടുത്തി. .രക്ഷാ പ്രവര്‍ത്തനത്തിനിടെ മൂന്ന് അഗ്‌നി ശമന സേന ഉദ്യോഗസ്ഥര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപെട്ടു.കത്തിയ മരുന്നുകളുടെ രൂക്ഷ ഗന്ധമാണ് അസ്വസ്ഥതയ്ക്ക് കാരണം. ഇന്നലെയാണ് സ്റ്റോറില്‍ സ്ഥലമില്ലാത്തതിനാല്‍ സമീപത്തെ മുറിയിലേക്ക് കൂടുതല്‍ മരുന്നുകള്‍ മാറ്റിയത്. ജീവനക്കാരുടെ ഡ്രസ്സിങ്ങ് റൂമായും ഇതേ മുറിയാണ് ഉപയോഗിക്കുന്നത്. കാട്ടാക്കട അഗ്‌നിരക്ഷാ നിലയത്തിലെ ഫയര്‍ മാന്‍മാരായ അരുണ്‍ പി നായര്‍,രാജേഷ് കുമാര്‍,ശ്രീജിത് എന്നിവരെ കാട്ടാക്കട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button