Latest NewsInternational

എത്യോപ്യൻ വിമാനാപകടത്തിൽ ആറുപേരെ നഷ്ട്ടപ്പെട്ട് ഇന്ത്യൻ കുടുംബം

അബാബയിൽ നിന്നും നയ്റോബിയിലേക്ക് പോയ വിമാനമാണ് അപകടത്തിനിടയാക്കിയത്

ഒട്ടാവ; എത്യോപ്യൻ വിമാമാപകടത്തിൽ ഇന്ത്യൻ കുടുംബത്തിന് നഷ്ട്ടപ്പെട്ടത് ആറുപേരെ . ‌പന്നഗേഷ് വൈദ്യ (73), ഭാര്യ ഹൻസിനി വൈദ്യ (67), മകൾ കൊഷ വൈദ്യ (37), കൊഷയുടെ ഭർത്താവ് പ്രെരിറ്റ് ദീക്ഷിത് (45), ഇവരുടെ മക്കൾ അനുഷ്ക, അഷ്ക എന്നിവരാണ് മരിച്ചത്.

കെനിയയിലേക്ക് വിനോദ യാത്ര പോകുകയായിരുന്നു മരിച്ച കുടുംബത്തിലെ അം​ഗങ്ങൾ. ഇതിൽ പന്ന​ഗേഷിനും ഹൻസിനിക്കും ഇന്ത്യൻ പൗരത്വമാണുള്ളത്.

ഈ ദുരന്തം താങ്ങാനാവുന്നില്ലെന്നും താനാണ് ഇവരെ എയർപോർട്ടിൽ വിട്ടതെന്നും കൊഷയുടെ സഹോദരൻ മാനന്ത് വ്യക്തമാക്കി.

എത്യോപ്യൻ തലസ്ഥാനമായ അബാബയിൽ നിന്നും നയ്റോബിയിലേക്ക് പോയ വിമാനമാണ് അപകടത്തിനിടയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button