KeralaLatest NewsIndia

യുഡിഎഫ് ജയ്‌ഷെ മുഹമ്മദുമായും മുന്നണിയുണ്ടാക്കും, എസ്ഡിപിഐയുമായി മുന്നണിയുണ്ടാക്കാനുള്ള നീക്കത്തിനെതിരെ കോടിയേരി

കെടിഡിസിയില്‍ യോഗം ചേര്‍ന്ന കുഞ്ഞാലിക്കുട്ടിക്കും, ഇ.ടി.മുഹമ്മദ് ബഷീറിനുമെതിരെ എല്‍ഡിഎഫ് ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കും

കോഴിക്കോട്: ജയ്ഷെ മുഹമ്മദ് എന്ന സംഘടനയുമായി പോലും ചേര്‍ന്ന് വേണമെങ്കില്‍ മുന്നണിയുണ്ടാക്കും എന്ന അവസ്ഥയിലാണ് യുഡിഎഫ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അത്ര പരാജയ ഭീതിയിലായിട്ടാണ് ഇവർ എസ്ഡിപിഐയുമായി വരെ സഖ്യശ്രമം നടത്തിയതെന്നും കോടിയേരി പറഞ്ഞു.ഇത് മുസ്ലിം ലീഗിന്റെ മതേതരത്വമെന്ന മുഖം മൂടി വലിച്ചു കീറുന്നതാണെന്നും കോടിയേരി. ഇത്രയും കാലം മുസ്ലിം ലീഗ് പറഞ്ഞുകൊണ്ടിരുന്നതിനു വിരുദ്ധമാണ് അവരിപ്പോള്‍ ചെയ്യുന്നത്. എസ്ഡിപിഐക്കെതിരെ ഏറ്റവും വലിയ ക്യാംപെയിന്‍ നടത്തിയയാളാണ് എം.കെ. മുനീര്‍.

ഇപ്പോള്‍ മുനീര്‍ എവിടെ. അദ്ദേഹം ഒളിവില്‍ പോയോ?. മുനീറിനെ ഇരുട്ടില്‍ നിര്‍ത്തി ലീഗിന്റെ രണ്ട് സ്ഥാനാര്‍ത്ഥികളായ കുഞ്ഞാലിക്കുട്ടിയും, ഇ.ടി. മുഹമ്മദ് ബഷീറും എസ്ഡിപിഐയുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കാന്‍ തീരുമാനിച്ചിരിക്കയാണ്. എസ്ഡിപിഐയുമായി ലീഗ് നേതാക്കള്‍ യോഗം ചേര്‍ന്നത് സര്‍ക്കാരിന്റെ അധീനതയിലുള്ള കെടിഡിസി ഹോട്ടലിലാണ്. സര്‍ക്കാര്‍ അധീനതിയിലുള്ള സ്ഥാപനങ്ങള്‍ രാഷ്ടീയ ചര്‍ച്ചകള്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ പാടില്ല. ഇത് ഇലക്ഷന്‍ കമ്മീഷന്റെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണ്. അവരവിടെ ഭക്ഷണം കഴിക്കാന്‍ വന്നതല്ല ചര്‍ച്ചക്കുവേണ്ടി വന്നതാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ചര്‍ച്ച നടത്തിയെന്ന് ചില എസ്ഡിപിഐ നേതാക്കള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.

ഇതിന്റെ പേരില്‍ ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ചട്ടലംഘനത്തിന് ഇലക്ഷന്‍ കമ്മീഷന്‍ കേസെടുക്കണം. കെടിഡിസിയില്‍ യോഗം ചേര്‍ന്ന കുഞ്ഞാലിക്കുട്ടിക്കും, ഇ.ടി.മുഹമ്മദ് ബഷീറിനുമെതിരെ എല്‍ഡിഎഫ് ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കും.ചട്ടവിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടക്കാനാവില്ല. യോഗം ചേര്‍ന്നെന്ന കാര്യം മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു. യോഗം ചേര്‍ന്നവരും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം യുഡിഎഫില്‍ ചര്‍ച്ചചെയ്തിട്ടുണ്ട്.യുഡിഎഫ് രാഷ്ടീയപരമായും സംഘടനാപരമായും ഇപ്പോള്‍ ദുര്‍ബലമാണ്. കോണ്‍ഗ്രസിന്റെ സീറ്റാണ് ഇടുക്കി സീറ്റ്. ആ സീറ്റിലാണ് കേരളാ കോണ്‍ഗ്രസിന്റെ ഒരാള്‍ സ്വതന്ത്രമായി നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

കുറച്ചു കാലമായി പി.ജെ. ജോസഫ് കോണ്‍ഗ്രസിന്റെ കയ്യായി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണിത്. പി.ജെ. ജോസഫിനെ ഉപയോഗിച്ച്‌ കേരള കോണ്‍ഗ്രസിനെ പിളര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ സീറ്റ് ജോസഫിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.കോണ്‍ഗ്രസിന്റെ സീറ്റില്‍ ഘടക കക്ഷിയായ ജോസഫിനെ സ്വതന്ത്രനായി നിര്‍ത്തുകയാണ്. അതേക്കുറിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നയം വ്യക്തമാക്കണം. കോണ്‍ഗ്രസിന്റെ തീരുമാനത്തിനോട് യോജിക്കുന്നുണ്ടോയെന്ന് മുസ്ലിം ലീഗും വ്യക്തമാക്കണം. ഇത്രയും കാലമായിട്ടും കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായിട്ടില്ല. ചില മണ്ഡലങ്ങളില്‍ ചിലര്‍ സ്വയം സ്ഥാനാര്‍ത്ഥികളായി തങ്ങളെ പ്രഖ്യാപിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു മുന്നണിക്ക് എങ്ങിനെ രാജ്യത്തെ നയിക്കാനാകും എന്ന ചോദ്യമാണ് ഉയരുന്നത്.

ഇതിന്റെ തിരിച്ചടി ഈ തെരഞ്ഞെടുപ്പില്‍ അവര്‍ നേരിടേണ്ടിവരും. കോഴിക്കോട് മണ്ഡലം ഇത്തവണ ഇടതു മുന്നണി തിരിച്ചു പിടിക്കും. അതിനു പറ്റിയ സ്ഥാനാര്‍ത്ഥിയായി പ്രദീപ് കുമാറിനെ ഇവിടെ നിര്‍ത്തിയിരിക്കയാണ്.എല്ലാ ഭാഗങ്ങളില്‍ നിന്നും പ്രദീപ് കുമാറിന് അനുകൂലമായ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

shortlink

Related Articles

Post Your Comments

Related Articles


Back to top button