KeralaLatest News

എനിക്കുള്ള ആശങ്ക ഉപതെരഞ്ഞെടുപ്പ് ചെലവുകളേക്കുറിച്ചാണ് ; എംഎല്‍എമാരെ വിമർശിച്ച് ധര്‍മ്മജന്‍

കൊച്ചി: വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മത്സരിക്കുന്നതിനെ വിമർശിച്ച് ഹാസ്യനടൻ ധര്‍മ്മജന്‍ ബോൾഗാട്ടി.’ഞാന്‍ വോട്ട് ചെയ്യുന്നത് എന്റെ നിലപാടുകള്‍ക്കനുസരിച്ചാണ്. എന്നാൽ തന്റെ ആശങ്ക ഉപതെരഞ്ഞെടുപ്പ് ചെലവുകളേക്കുറിച്ചാണെന്ന് ധര്‍മ്മജന്‍ പറയുന്നു.

എംഎല്‍എമാര്‍ സ്ഥാനാര്‍ഥികളാവുമ്പോള്‍ അതില്‍ ആരെങ്കിലും വിജയിച്ചുവന്നാല്‍ അവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഇതിന്റെ പണം ആരുടെ കൈയില്‍ നിന്നു പോകും?. നമ്മള്‍ കൊടുക്കുന്ന നികുതിയില്‍ നിന്നുമാണ് ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് പണമെടുക്കുന്നത് ധര്‍മ്മജന്‍ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിലെ ഏത് പാർട്ടിയുമാകട്ടെ തെരഞ്ഞെടുപ്പ് ചെലവിനുള്ള പണം കൈമാറുന്നത് എന്നെയും നിങ്ങളെയും പോലുള്ള സാധാരണക്കാരുടെ കൈയില്‍ നിന്നാണ്. എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണ്. പഠിക്കുന്ന കാലംമുതല്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവന്ന ഒരു മനുഷ്യനാണ്. പക്ഷേ എനിക്ക് മറ്റു രാഷ്ട്രീയ പാര്‍ട്ടികളോടും ബഹുമാനമുണ്ട്.’

‘ആലപ്പുഴയില്‍ മത്സരിക്കുന്ന ആരിഫ് മിടുക്കു തെളിയിച്ച എം.എല്‍.എയാണ്. അയാള്‍ നിയോജകമണ്ഡലത്തില്‍ ഒരു പിടി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ എം.പി. എന്ന നിലയില്‍ പുതിയ സ്ഥാനാര്‍ഥികളെ അവതരിപ്പിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ജാതിയും മതവും നോക്കാതെ ജനങ്ങൾക്ക് ഇഷ്ടപ്പെട്ട ആളുകളെവേണം സ്ഥാനാർത്ഥികളാക്കാൻ ധർമജൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button