Latest NewsIndia

നാളെ ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു

ന്യൂ ഡൽഹി : നാളെ ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റു​ടെ നി​ര്യാ​ണത്തെ തുടർന്നാണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നാളെ (തി​ങ്ക​ളാ​ഴ്ച​ )ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ച​ത്. അര്‍ബുദരോഗത്തിന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന പരീക്കര്‍(63) പനാജിയിലെ വസതിയില്‍ വച്ചാണ് അന്തരിച്ചത്. ഐഐടി ബിരുദധാരിയായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നു പരീക്കര്‍. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രിയായിരുന്ന (2000-05, 2012-14, 2017-2019) അദ്ദേഹം മോദി മന്ത്രിസഭയില്‍ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയായിരുന്നു.

അതേസമയം നിരവധി നേതാക്കൾ പരീക്കറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെത്തി. ബിജെപിയുടെ തന്ത്രജ്ഞനായി നേതാവും, പ്രശ്‌ന പരിഹാരത്തിന് അദ്ദേഹത്തിനുള്ള മിടുക്കും, പ്രകീര്‍ത്തിച്ച്‌ കൊണ്ട് ബിജെപി നേതാവ് വികെ സിംഗ് അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

രാഷ്ട്രപതി രാംനാഥ് കോവിന്ദും പരീക്കറിന്റെ വിയോഗത്തില്‍ അനുശോചനമാറിയിച്ചു. അങ്ങേയറ്റം വേദനിപ്പിക്കുന്ന വിയോഗമാണ് പരീക്കറുടേത്. രോഗം ഉണ്ടായിട്ടും അദ്ദേഹം പോരാടാനുള്ള മനസ്സ് കാണിച്ചു, പൊതുമധ്യത്തില്‍ ഏറ്റവും മികച്ച പ്രതിച്ഛായ ഇന്ത്യയിലെയും ഗോവയിലെയും ജനങ്ങളെ ഒരുപോലെ സേവിച്ച മഹാമനസ്‌കത എന്നായിരുന്നു രാഷ്ട്രപതി കോവിന്ദിന്റെ ട്വീറ്റ്.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും ഭരണ രംഗത്ത് അദ്ദേഹം തന്റെ ചുമതലകൾ നിർവഹിക്കുകയായിരുന്നുവെന്നും, കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button