Latest NewsIndia

മുകേഷ് അംബാനിയുടെ വാഹന നിരയിലേയ്ക്ക് ഒരു വമ്പന്‍ അതിഥി കൂടി-വീഡിയോ കാണാം

വിആര്‍ 9 സുരക്ഷാസംവിധാനമാണ് കാറിനുള്ളത്

മുംബൈ: മുകേഷ് അംബാനിയുടെ ആഡംബര വാഹന ശേഖരത്തിലേയ്ക്ക് പുതിയൊരു അതിഥി കൂടി. വിലയിലും കാഴ്ചയിലും ആളുകളെ അമ്പരപ്പിക്കുന്ന ബെന്‍സ് എസ് ഗാര്‍ഡ് ആണ് ബിഎംഡബ്ല്യു 7 സീരിസ് ഹൈസെക്യൂരിറ്റിയുമെല്ലാം ഉപയോഗിക്കുന്ന അംബാനിയുടെ ഗ്യാരേജിലെ പുതിയ അതിഥി. ൂര്‍ണ്ണമായും ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാര്‍ അംബാനിയുടെ വാഹനശേഖരത്തിലെ ഏറ്റവും വില കൂടിയ വാഹനമാണ്. ഏകദേശം 10 കോടി രൂപയാണ് ഇതിന്റെ വില.

വിആര്‍ 9 സുരക്ഷാസംവിധാനമാണ് കാറിനുള്ളത്. ഇതിന്റെ ബോഡി ബുള്ളറ്റ് പ്രൂഫാണ്. വെടിയുണ്ട, ബോംബ്, ഗ്രനേഡ്, മൈന്‍ തുടങ്ങിയ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ തുടങ്ങി ആധുനിക ബാലിസ്റ്റിക് മിസൈല്‍ പ്രയോഗങ്ങള്‍ വരെ തടയാന്‍ ശേഷി എസ് ഗാര്‍ഡിന്റെ ബോഡിക്കുണ്ട്. അതേസമയം വാഹനം തീപിടിക്കാതിരിക്കാനും ഇന്ധനടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാനുമുള്ള സംവിധാനവും ഇതിലുണ്ട്. കാറിലെ റണ്‍ഫ്‌ലാറ്റ് ടയറുകള്‍ക്ക് പഞ്ചറായാലും 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ 30 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും.

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായ മുകേഷ് അംബാനി ഇന്ത്യയില്‍ ഇസഡ് പ്ലസ് ക്യാറ്റഗറി സെക്യൂരിറ്റിയുള്ള അപൂര്‍വ്വം പൗരന്മാരില്‍ ഒരാളാണ്. അംഗരക്ഷകരുടേയും അതിസുരക്ഷാ വാഹനങ്ങളുടേയും അകമ്പടിയോടെയാണ് അംബാനിയുടെ ഓരോ യാത്രകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button