Latest NewsKerala

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഉടൻ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് കേന്ദ്ര അംഗീകാരം ലഭിച്ചു. ഇതോടെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന് പാർട്ടി വ്യക്തമാക്കി.

രാത്രി ഒരു മണിയോടെയാണ് സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചക്ക് ശേഷം പട്ടിക തയ്യാറാക്കിയത്. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേന്ദ്രം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പട്ടികയിലുള്ള ചില സ്ഥാനാര്‍ത്ഥികളുടെ സമ്മതം വാങ്ങാനുണ്ടെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് അറിയിച്ചു.

അതേസമയം പത്തനംതിട്ട, തൃശൂർ , ഉള്‍പ്പെടെയുള്ള സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ച്‌ പ്രതികരിക്കാന്‍ നേതാക്കള്‍ തയ്യാറായില്ല. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഒപ്പമായിരിക്കും കേരളത്തിലെ പട്ടികയും പ്രഖ്യാപിക്കുക. വിജയ സാധ്യതയുള്ള പത്തനംതിട്ട, തൃശൂര്‍ സീറ്റുകളെചൊല്ലിയുള്ള തർക്കമാണ് പ്രഖ്യാപനം വൈകിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button