Latest NewsKerala

ചൂടല്ലേ.. പ്ലാസ്റ്റിക്ക് കുപ്പിയിലെ വെളളംകുടി നന്നല്ല..പ്രകൃതിദത്തമായ മുളകുപ്പി വിപണിയില്‍

പു റത്തിറങ്ങി ഒന്ന് നടന്നാല്‍ അറിയാതെ പറ‍ഞ്ഞ് പോകും.. ഈ സൂര്യന്‍ ഇങ്ങ് ഇറങ്ങി വരികയാണോ അത്രക്കാണ് ചൂടിന്‍റെ കാഠിന്യം. സൂര്യതാപവും ചിലര്‍ക്ക് ഏല്‍ക്കുന്നു. അസഹയനായമായ ഈ ചൂടിനെ പ്രതിരോധിക്കമെങ്കില്‍ ഒരു വഴി മാത്രം. വയറ് നിറച്ച് വെളളം കുടിക്കുക.

പക്ഷേ ഒരു പ്രശ്നം മുന്നില്‍ നില്‍ക്കുന്നത്. വെളളം ശേഖരിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ ശരീരത്തിന് അത്ര നന്നല്ല. അതിനാല്‍ തന്നെ അതിന് ഒരു പ്രതിവിധി ആവശ്യമാണ്. ഇവിടെയാണ് ആസാം കാരനായ ദ്രി​ത്രി​മ​ൻ ബോ​റ​സ് നി​ർ​മി​ച്ചി​രി​ക്കു​ന്ന പ്ര​കൃ​തി ദ​ത്ത​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​യ മു​ള​ക്കു​പ്പി​ക​ളു​ടെ പ്ര​സ​ക്തി. പൂ​ർ​ണ​മാ​യും മു​ള​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ത​ടി​യി​ൽ​തീ​ർ​ത്ത കോ​ർക്ക് കൊ​ണ്ടാ​ണ് അ​ട​യ്ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വെ​ള്ളം ഇ​തി​ന​ക​ത്തു​നി​ന്ന് ചോ​ർ​ന്നു പോ​വി​ല്ലെ​ന്ന് ഉ​റ​പ്പി​ക്കാം.

പ​ല വ​ലു​പ്പ​ത്തി​ലു​ള്ള മു​ള​ക്കു​പ്പി​ക​ളാ​ണ് ദി​ത്രി​മ​ൻ നി​ർ​മി​ക്കു​ന്ന​ത്. 400 മു​ത​ൽ 600 രൂ​പ​വ​രെ​യാ​ണ് ഇ​വ​യു​ടെ വി​ല. പ്ര​കൃ​തി​ദ​ത്ത​മാ​യ ഈ ​വാ​ട്ട​ർ ബോ​ട്ടി​ൽ വെ​ള്ള​ത്തെ ത​ണു​പ്പി​ക്കു​മെ​ന്നും ദി​ത്രി​മ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു. അതുകൊണ്ടും ഇനിമുതല്‍ നല്ല തണുത്ത മുളവെളളം കുടിച്ച് തുടങ്ങൂ.

Tags

Post Your Comments


Back to top button
Close
Close