KeralaLatest News

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നതിനെ കുറിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി പി.സി.ജോര്‍ജ് എം.എല്‍.എ. പത്തനംതിട്ടയില്‍ മത്സരിക്കാനിറങ്ങുമെന്ന തീരുമാനത്തില്‍ പി.സി ജോര്‍ജിന്റെ അഭിപ്രായം ഇങ്ങനെ. താന്‍ മത്സരത്തിന് ഇറങ്ങുന്നില്ല, അതേസമയം വിശ്വാസങ്ങളെ അവഹേളിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ രംഗത്തിറങ്ങുമെന്നും അദ്ദേഹം പ്രതികരിച്ചു.

പത്തനംതിട്ട ഉള്‍പ്പെടെ ഒരു മണ്ഡലത്തിലും മത്സരിക്കേണ്ടെന്നു പിസി ജോര്‍ജിന്റെ ജനപക്ഷം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മത വിശ്വാസങ്ങളെ അവഹേളിക്കാന്‍ ശ്രമിക്കുന്ന ശക്തികളുടെ പരാജയം ഉറപ്പാക്കാന്‍ രംഗത്തിറങ്ങാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ പിസി ജോര്‍ജ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നുമായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം പത്തനംതിട്ടയില്‍ ഇടതു സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനു അനുകൂല സാഹചര്യമൊരുക്കുമെന്നു പാര്‍ട്ടി വിലയിരുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button