Latest NewsIndia

മൂന്ന് സ്ത്രീകളടക്കം അഞ്ച് പേര്‍ കടലില്‍ മുങ്ങി മരിച്ചു

മുംബൈ: ഹോളി ആഘോഷം കഴിഞ്ഞ് കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് പേര്‍ മുങ്ങി മരിച്ചു. മുംബൈ നഗരത്തില്‍ നിന്നും 54 കിലോമീറ്റര്‍ ദൂരമുള്ള നല്ലൊസപ്പാറയിലെ കലാംബ് ബീച്ചിലാണ് അപകടം നടന്നത്. മരിച്ചവരില്‍ മൂന്നു യ്ത്രീകളും ഉള്‍പ്പെടും. അതേസമയം മരിച്ച അഞ്ച് പേരും രണ്ടു കുടുംബങ്ങളിലെ അംഗങ്ങളണ്. ഇവര്‍ വസായ് അമ്പാടി റോഡില്‍ ഗോകുല്‍ പാര്‍ക്ക് ഹൌസിങ് സൊസൈറ്റിയിലെ താമസക്കാരാണ്.

ഹോളി ആഘോഷത്തിനു ശേഷം കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. നിഷ (36) മകന്‍ പ്രശാന്ത് മൗര്യ (17) നിഷയുടെ സഹോദരി പ്രിയ (19) അയല്‍ക്കാരായ കാഞ്ചന്‍ ഗുപ്ത (35 ) ശീതള്‍ ഗുപ്ത (32 ) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം ഇതില്‍ പ്രശാന്ത് മൗര്യയുടെ മൃതദേഹം കണ്ടു കിട്ടിയിട്ടുള്ളത്. കടലില്‍ ശക്തമായ തിരയും അടിയൊഴുക്കുമുണ്ടായിരുന്നതിനാല്‍ ഒഴുക്കില്‍ പെട്ടായിരുന്നു അപകടം. അതേസമയം ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ദിനേശ് ഗുപ്ത അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. വേലിയേറ്റത്തെ തുടര്‍ന്നുള്ള ശക്തമായ തിരയും അടിയൊഴുക്കും സുരക്ഷിതമല്ലെന്ന് കണ്ട ഗുപ്ത കടലില്‍ നിന്നും തിരിച്ചു കയറുകയായിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close