Latest NewsIndia

ധാര്‍വാഡയിലെ കെട്ടിട അപകടത്തില്‍ മരിച്ചവര്‍ 15 പേരായി

ധാര്‍വാഡ്: കര്‍ണാടകയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ മരണസംഖ്യ 15 ആയതായി    ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. . ഇന്നലെ 5 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. 62  പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ തിരച്ചില്‍ തുടരുകയാണ്.

മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 2 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപയും അനുവദിച്ചതായി ധാര്‍വാഡ് റീജനല്‍ കമ്മിഷണര്‍ അറിയിച്ചു.

ധാര്‍വാഡ് ബസ് സ്റ്റാന്‍ഡിന് സമീപം കുമരേശനഗറില്‍ 5 നിലകെട്ടിടമാണ് തകര്‍ന്നത്. മജിസ്ട്രേട്ട് തല അന്വേഷണം ആരംഭിച്ചു. നിര്‍മാണ സാമഗ്രികള്‍ പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി . കെട്ടിട ഉടമകളായ ബസവരാജ് ദീമാപ്പ നിഗാഡി, ഗംഗപ്പ ശിവപ്പ, ശിവപ്പ പുരദഗുഡി, രവി ബസവരാജ് എന്നിവര്‍ക്കെതിരെ കേസെടുത്തു.

കെട്ടിടത്തില്‍ അകപ്പെട്ടു കിടക്കുന്നവരുടെ ശബ്ദം കേല്‍ക്കാമെന്നും രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. അതിനെ തുടര്‍ന്ന് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button