Latest NewsIndia

യുവാവിനെ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി

കല്‍പേഷിന്‍റെ  മരണത്തെ തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ള്‍ പിടിയിലായി

താ​നെ: മഹാരാൽ്ട്രയിലെ താനെയില്‍ ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നെ തല്ലിക്കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി. അം​ബ​ര്‍​നാ​ഥ് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ പ്രണയിച്ചതിന്‍റെ പേരില്‍ർ യുവതിയുടെ ബന്ധുക്കളാണ് യുവാവിനെ കൊലപ്പെടുത്തിയത്.  കല്‍പേഷ്‌  ചൗദരി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

പെ​ണ്‍​കു​ട്ടി​യു​മാ​യി പ്രണയം ഇവരുടെ കു​ടും​ബ​ത്തി​ന് ഇ​ഷ്ട​മാ​യി​രു​ന്നി​ല്ല. ഇതിനെ തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കവും നിലനിന്നിരുന്നു. എന്നാല്‍ ഈ ​മാ​സം തു​ട​ക്ക​ത്തി​ല്‍ ക​ല്‍​പേ​ഷി​നെ കാ​ണാ​താവുകയായിരുന്നു. തുടര്‍ന്ന് വ്യാ​ഴാ​ഴ്ച കല്‍പേഷിന്‍റെ മൃതദേഹം അ​ഴു​കി​യ നി​ല​യി​ല്‍ ക​ണ്ടെത്തുകയായിരുന്നു. മു​ര്‍​ബാ​ദ്-​മാ​സ റോ​ഡി​ലെ ഒ​രു ഫാം​ഹൗ​സി​നു പി​ന്നി​ലെ കു​റ്റി​ക്കാ​ട്ടി​ലാണ് മൃതദേഹം കിടന്നിരുന്നത്.

പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ ചേ​ര്‍​ന്ന് യുവാവിനെ അടിച്ചു കൊല്ലുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മൂന്ന് പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ഇതില്‍ രണ്ടു പേര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button