Latest NewsIndia

ആംബുലന്‍സുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗര്‍ഭിണി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്

ഇന്‍ഡോര്‍: മധ്യപ്രദേസിലെ ഇന്‍ഡോറില്‍ ആംബുലന്‍സുകള്‍ നേര്‍ക്കു നേര്‍ കൂട്ടിയിടിച്ചു. അപകടത്തെ തുടര്‍ന്ന് ഗര്‍ഭിണി ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. അപകടത്തില്‍ ആബുലന്‍സുകളുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

രണ്ടു ആംബുലന്‍സുകളിലേയും ഡ്രൈവര്‍മാര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍മാരുടെ പരിക്ക് സാരമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അപകടത്തില്‍ പരിക്കേറ്റ ഗര്‍ഭിണിയെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Tags

Post Your Comments

Related Articles


Back to top button
Close
Close