KeralaLatest News

നയന്‍താരയ്‌ക്കെതിരെ രാധരവിയുടെ വ്യക്തിഹത്യ; സിനിമ ലോകത്ത് വേരുറച്ച പുരുഷാധിപത്യത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് ഡബ്ല്യൂസിസി

കൊച്ചി: തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയ്‌ക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തിയ നടന്‍ രാധാ രവിക്കെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. രാധ രവി നടത്തിയ വ്യക്തിഹത്യ സിനിമ ലോകത്ത് വേരുറച്ച പുരുഷാധിപത്യത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ആര്‍ക്ക് നേരെയും ഏതു തരത്തിലുമുള്ള സ്വഭാവഹത്യയും തികച്ചും നിന്ദ്യവും ഒരിക്കലും അനുവദിക്കാന്‍ ആവാത്തതുമാണ്. നയന്‍താര തന്റെ ഔദ്യോഗിക മറുപടിയില്‍ വ്യക്തമായി ആവശ്യപ്പെട്ടിരിക്കുന്നത് സംഘടനകളില്‍ സുപ്രീം കോര്‍ട്ട് വിധി പ്രകാരമുള്ള ഇന്റെര്‍ണല്‍ കംപ്ലയിന്റ് കമ്മിറ്റി സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയാണ്.

ഡബ്ല്യുസിസി നിശബ്ദത വെടിഞ്ഞു ചോദ്യങ്ങള്‍ ചോദിക്കാന്‍ മുന്നോട്ട് വന്ന നയന്‍താരക്കൊപ്പമാണെന്ന് വ്യക്തമാക്കി. നയന്‍താരയുടെ പുതിയ ചിത്രമായ കൊലൈയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പരാമര്‍ശം.

പ്രേതമായും സീതയായും നയന്‍താര അഭിനയിക്കുകയാണ്, മുന്‍പ് കെആര്‍ വിജയയെ പോലുള്ളവരായിരുന്നു ഇത്തരം വേഷങ്ങള്‍ ചെയ്തിരുന്നത്. അവരുടെ മുഖത്തു നോക്കുമ്പോള്‍ പ്രാര്‍ത്ഥിയ്ക്കാന്‍ തോന്നുമായിരുന്നു എന്നുമായിരുന്നു നയന്‍താരക്കെതിരായ പരാമര്‍ശം.
സംഭവം വിവാദമായത്തോടെ രാധാ രവിയെ ഡിഎംകെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. നടികര്‍ സംഘവും നയന്‍താരയ്ക്ക് പിന്തുണ നല്‍കിയിരുന്നു.കൂടാതെ രാധ രവിയുടെ പ്രസംഗത്തെ അപലപിക്കുകയും ചെയ്തതിരുന്നു.

https://www.facebook.com/WomeninCinemaCollectiveOfficial/posts/2155022797939219

shortlink

Related Articles

Post Your Comments

Related Articles


Back to top button