Latest NewsIndia

സാമുദായിക ഐക്യം തകര്‍ത്ത് ജനങ്ങളുടെ മനസ് മോദി വിഷലിപ്തമാക്കിയെന്ന് കേജരിവാള്‍

ബിജെപിയും കോണ്‍ഗ്രസും നുണകള്‍ പറയുക മാത്രമാണ് ചെയ്തത്

ന്യൂഡല്‍ഹി: മോദിക്കെതിരെയും ബിജെപി സര്‍ക്കാരിനെതിരേയും ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. വീണ്ടും മോദിയെ ജയിപ്പിച്ച് തെറ്റ് ആവര്‍ത്തിക്കരുതെന്നും കേജരിവാള്‍ തുറന്നടിച്ചു. സാമുദായിക ഐക്യം തകര്‍ത്ത് ജനങ്ങളുടെ മനസ് മോദി വിഷലിപ്തമാക്കി. ഇനിയും തെറ്റ് ആവര്‍ത്തിക്കരുത്. ഒഖ്‌ലയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു കേജരിവാള്‍.

ബിജെപിയും കോണ്‍ഗ്രസും നുണകള്‍ പറയുക മാത്രമാണ് ചെയ്തത്. അവര്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടി ഒന്നുെ ചെയ്തിട്ടില്ല. 1.5 ലക്ഷം കോടി രൂപ നികുതി നല്‍കുന്ന ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നത് വെറും 325 കോടിയാണെന്നും കേജരിവാള്‍ കുറ്റപ്പെടുത്തി. സ്വാതന്ത്ര്യത്തിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലാണ് ഇന്ന് ഇന്ത്യ. ആദ്യം ബ്രിട്ടീക്ഷുകാര്‍ രാജ്യത്തെ കൊള്ളയടിച്ചു എന്നാല്‍ ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണെന്നും കേജരിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ ജനങ്ങള്‍ക്കായുള്ള പല പദ്ധതികളും രാഷ്ട്രീയ വൈരാഗ്യം മൂലം കേന്ദ്ര സര്‍ക്കാര്‍ തടയുന്നു. ഇത്തവണ മോദിയെ അധികാരത്തില്‍ എത്തിക്കരുതെന്നും കേജരിവാള്‍ പറഞ്ഞു.

Tags

Post Your Comments

Related Articles


Back to top button
Close
Close