Latest NewsKerala

സൂര്യാഘാതത്തിനു പുറമേ രോഗങ്ങള്‍ പിടിമുറുക്കി പാലക്കാട്

പാലക്കാട്: കേരളത്തില്‍ ചൂട് കഠിനമായതോടെ പാലക്കാട് ജില്ല രോഗങ്ങളുടെ പിടിയില്‍ ആയിരിക്കുകയാണ്. ദിനം പ്രതിയുള്ള കാലാവസ്ഥ വ്യതിയാനം രോഗികളുടെ എണ്ണത്തില്‍ കാര്യമായി തന്നെ വര്‍ധനവുണ്ടാക്കി. ജില്ലയില്‍ ചിക്കന്‍പോക്‌സ് മഞ്ഞപ്പിത്തം ഉള്‍പ്പെടെ ഇതര രോഗങ്ങളും പടര്‍പിടികുകയാണ്.ജനുവരി മുതല്‍ മാര്‍ച്ച് 28 വരെ ജില്ലയില്‍ 204 പേര്‍ ചിക്കന്‍പോക്സ് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിട്ടുണ്ട്. ഇതില്‍ 2 പേര്‍ മരിച്ചു. ഇക്കാലയളവില്‍ ജില്ലയില്‍ മഞ്ഞപ്പിത്ത രോഗ ലക്ഷണങ്ങളോടെ 29 പേര്‍ ചികിത്സ തേടി. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്ന് ഡിഎംഒ ഡോ കെപി റീത്ത അറിയിച്ചു.

ചിക്കന്‍പോക്സിന്റെ ആദ്യ ലക്ഷണമായി ശരീരത്തില്‍ കുമിളകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നതിനു മുന്‍പ് തന്നെ പനി, തലവേദന, തലകറക്കം, വയര്‍വേദന എന്നിവ അനുഭവപ്പെടുന്നു. ചിക്കന്‍പോക്സ് രോഗബാധിതനായ ഒരാളില്‍ നിന്ന് വൈറസ് പടര്‍ന്നു കഴിഞ്ഞാലും കുമിളകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നതിനായി ഏകദേശം 10-12 ദിവസങ്ങള്‍ വരെയെടുക്കുന്നു. 250 മുതല്‍ 500 വരെയോളം ചുവന്നു തുടുത്ത ചെറുകുരുക്കള്‍ സാധാരണഗതിയില്‍ രോഗിയുടെ ത്വക്കില്‍ പ്രത്യക്ഷപ്പെടുന്നു.മുഖം, നെഞ്ച്, തലയോട്ടി എന്നിവിടങ്ങളിലാണ് ആദ്യം കുരുക്കള്‍ പ്രത്യക്ഷപ്പെടുക. ചിക്കന്‍പോക്സ് വായുവിലൂടെ പകരും. പ്രായമായവരില്‍ ചികിത്സ വൈകിയാല്‍ ചിക്കന്‍പോക്സ് ന്യൂമോണിയ, മസ്തിഷ്‌ക ജ്വരം തുടങ്ങിയ രോഗങ്ങള്‍ക്കു കാരണമായി മരണം വരെ സംഭവിക്കാം. ഗര്‍ഭകാലത്തു രോഗം വന്നാല്‍ യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കില്‍ അബോര്‍ഷന്‍, കുട്ടികളില്‍ ജന്മവൈകല്യം, നവജാതശിശുക്കളുടെ മരണം എന്നിവയ്ക്കു കാരണമായേക്കാം.

ജലത്തിലൂടെ പകരുന്ന രോഗമാണ് മഞ്ഞപ്പിത്തം. ശരീരവേദന, പനി, ക്ഷീണം, ഓക്കാനം, ഛര്‍ദി, വയറുവേദന, മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞനിറം എന്നിവയാണു രോഗലക്ഷണങ്ങള്‍. തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക. ആഹാരത്തിനു മുന്‍പും മലമൂത്ര വിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകണം. ശീതള പാനീയങ്ങള്‍, സംഭാരം, ഐസ്‌ക്രീം എന്നിവ ശുദ്ധജലത്തില്‍ മാത്രം തയാറാക്കുക. കിണറുകളിലും ശുദ്ധജല സ്രോതസ്സുകളിലും കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷന്‍ നടത്തണം.ദിവസവും കുളിക്കണംപൂര്‍ണ വിശ്രമവും പോഷകാഹാരവും അനിവാര്യം. ശുദ്ധജലം ധാരാളം കുടിക്കണം. ചിക്കന്‍പോക്സ് ബാധിച്ചാല്‍ കുറച്ചു ദിവസത്തേക്കു കുളിക്കരുതെന്നുള്ള ധാരണ തെറ്റാണ്. ദിവസവും കുളിച്ചു ശുചിത്വം ഉറപ്പാക്കണം. ഇല്ലെങ്കില്‍ കുമിളകളില്‍ അണുബാധയേല്‍ക്കാനും വ്രണം ഉണ്ടാകാനും സാധ്യതയേറെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button