KeralaLatest NewsIndia

അരുൺ മയക്ക് മരുന്നിന് അടിമ: ഭർത്താവ് ജീവിച്ചിരിക്കുമ്പോഴേ അരുണുമായി യുവതിക്ക് അടുപ്പം: പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

അരുണ്‍ ആനന്ദിന്റെ ആദ്യ ഭാര്യ ക്രൂരത സഹിക്കവയ്യാതെ വിവാഹമോചനം നേടുകയായിരുന്നു

തൊടുപുഴ: തൊടുപുഴയില്‍ ഏഴു വയസുകാരനെ മര്‍ദ്ദിച്ച്‌ ഗുരുതരമായി പരിക്കേല്പിച്ച അരുണ്‍ ആനന്ദിനെക്കുറിച്ചു പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മയക്ക് മരുന്നിനടിമയായ ഇയാൾ കാരണം മാന്യമായി ജീവിക്കുന്ന ഇയാളുടെ കുടുംബത്തിന് നാണക്കേടാണ്. സാമ്പത്തികമായി ഉയർന്ന നിലവാരമുള്ളതാണ് ഇയാളുടെ കുടുംബം. അച്ഛൻ ഫെഡറല്‍ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു.ജേഷ്ഠന്‍ സൈന്യത്തില്‍ ലെഫ്റ്റന്റ് കേണലായിരുന്നു. തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയവിദ്യാലയത്തിലായിരുന്നു ഇയാളുടെ സ്‌കൂള്‍ പഠനം.

ഇതിന് ശേഷമാണ് ജീവിതം വഴി തെറ്റുന്നത്.തിരുവനന്തപുരത്തെ ഗുണ്ടാസംഘങ്ങളുമായും ഇയാൾക്ക് ബന്ധമുണ്ട്. അരുണ്‍ ആനന്ദിന്റെ ആദ്യ ഭാര്യ ക്രൂരത സഹിക്കവയ്യാതെ വിവാഹമോചനം നേടുകയായിരുന്നു. ഇവര്‍ രണ്ടാം വിവാഹം കഴിച്ച്‌ അമേരിക്കയില്‍ കഴിയുകയാണ്. ആദ്യ ബന്ധത്തില്‍ അരുണിന് 10 വയസുള്ള ഒരു ആണ്‍കുട്ടിയുണ്ട്. വിവാഹബന്ധം വേര്‍പെടുത്തിയ സമയത്താണ് തൊടുപുഴയിൽ അരുണിന്റെ അമ്മാവന്റെ മകന്‍ മരിക്കുന്നത്. അങ്ങനെയാണ് ആരുടെ ഭാര്യയുമായി ഒന്നിച്ചു ജീവിക്കുന്നതും.

എന്നാൽ ഇതിനും വളരെ മുൻപേ തന്നെ അരുണിന് യുവതിയുമായി ബന്ധമുള്ളതായാണ് വിവരം. റിട്ട. അദ്ധ്യാപികയുടെ ഏക മകളായ യുവതി എന്‍ജിനിയറിങ് ബിരുദധാരിയാണ്. അഞ്ച് വര്‍ഷത്തോളം തിരുവനന്തപുരത്ത് ഭര്‍തൃ വീട്ടില്‍ താമസിച്ചിരുന്ന യുവതിയും ഭര്‍ത്താവും രണ്ടുവര്‍ഷം മുമ്പ് തൊടുപുഴയിലേക്ക് മാറി. അരുണുമായുള്ള ഭാര്യയുടെ അടുപ്പം മനസ്സിലാക്കിയായിരുന്നു ഇത് എന്നാണ് സൂചന.ഇതിനിടെയാണ് കഴിഞ്ഞ വര്‍ഷം മെയ്‌ 23ന് ഭര്‍ത്താവ് മരിച്ചത്. തുടര്‍ന്നുള്ള 15 ദിവസം മരണാനന്തര ചടങ്ങുകള്‍ക്കായി തിരുവനന്തപുരത്ത് ഭര്‍തൃവീട്ടില്‍ യുവതി താമസിച്ചു.

ഇതോടെ വീണ്ടും അരുണമായി അടുത്തു. പിന്നീട് ഭര്‍ത്താവിന്റെ നാല്പത്തിയൊന്നാം ചരമദിനത്തില്‍ തിരുവനന്തപുരത്ത് പോയപ്പോള്‍ ആണ് കൂടുതൽ അടുത്തത്.തിരികെ തൊടുപുഴയില്‍ എത്തിയശേഷം ഫോണിലൂടെ ബന്ധം തുടര്‍ന്നു. കഴിഞ്ഞ നവംബര്‍ 19 ന് വീട്ടുകാരുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച്‌ രണ്ടുമക്കളെയും കൂട്ടി സ്വന്തം കാറില്‍ കാമുകനൊപ്പം ഒന്നിച്ചു താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരുമാസം മുമ്പാണ് അരുണും കാമുകിയും തൊടുപുഴയില്‍ തിരിച്ചെത്തിയത്.

അതുവരെ തിരുവനന്തപുരത്തായിരുന്നു താമസം.പഴയ വര്‍ക്ക്‌ഷോപ്പ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു. പിന്നീട് താളപിഴകളുടേതായി ജീവിതം. സംഭവത്തില്‍ മര്‍ദ്ദനമേറ്റ ഇളയ കുട്ടിയെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം മുത്തശ്ശിയുടെ സംരക്ഷണയില്‍ വിട്ടു.ചേട്ടച്ഛാ എന്ന വിളി പ്രകോപിപ്പിച്ചുവെന്നാണ് സൂചന. അമ്മയുടെ കൂടെയുള്ളത് അച്ഛനോ ചേട്ടനോ എന്ന് തിരിച്ചറിവില്ലാത്ത മക്കള്‍ ‘ചേട്ടച്ഛന്‍’ എന്ന് വിളിച്ചതാണത്രേ അരുണിനെ ചൊടിപ്പിച്ചത്.

അതിന്റെ പേരില്‍ പിന്നെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ക്രൂരമായ മര്‍ദ്ദനമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു കഴിഞ്ഞ ദിവസം ഏഴുവയസ്സുകാരന്റെ തലോട്ടി തകരുന്ന തരത്തിലെ മര്‍ദ്ദനം. അതീവഗുരുതരമാണ് കുഞ്ഞിന്റെ അവസ്ഥ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഇന്നലെ രാത്രി കുഞ്ഞ് കൈകള്‍ അനക്കുന്നുണ്ടായിരുന്നു. ഇപ്പോഴതും നിലച്ചു. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസ്സുകാരനും ഇളയ കുഞ്ഞിനും മാസങ്ങളായി മര്‍ദ്ദനമേറ്റിരുന്നെന്നാണ് മൊഴി. കുട്ടിയുടെ അമ്മയും ഇളയ കുഞ്ഞുമാണ് മാസങ്ങളായി തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദ് മര്‍ദ്ദിക്കാറുണ്ടെന്ന് പൊലീസിന് മൊഴി നല്‍കിയത്. കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ ലഹരിയിലായതിനാല്‍ ഒന്നും ഓര്‍മയില്ലെന്നാണ് ഇയാൾ പറയുന്നത്.

എന്ത് ലഹരിപദാര്‍ത്ഥമാണ് ഉപയോഗിക്കുന്നതെന്നറിയാന്‍ ഇയാളെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. ഇയാള്‍ക്കെതിരെ കുട്ടികളെ അതിക്രമിക്കല്‍ ഉള്‍പ്പടെയുള്ള ഗുരുതര വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തും. വധശ്രമത്തിനും കേസെടുക്കും.

shortlink

Related Articles

Post Your Comments


Back to top button