KeralaLatest News

കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട് : കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസുകാര്‍ ആരാണെന്നും എന്താണെന്നും അവര്‍ക്കറിയില്ല. കോഴിക്കോട് ബാലുശ്ശേരിയില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു പിണറായിയുടെ പരിഹാസം.

പണ്ട് കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളിലൊക്കെ ഇപ്പോള്‍ ആ പാര്‍ട്ടിയുടെ അവസ്ഥ എന്താണ്. ഗോവയില്‍ വലിയ കക്ഷിയാണ് കോണ്‍ഗ്രസ്. എന്നാല്‍ സര്‍ക്കാരുണ്ടാക്കിയത് ബിജെപിയാണ്. എങ്ങനെയാണ് അത് സാധിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേക്കേറിയതോടെയാണ് അവര്‍ക്ക് അധികാരത്തിലേറാന്‍ അവസരമൊരുങ്ങിയത്.

ത്രിപുരയില്‍ മരുന്നിന് കൂട്ടാന്‍ പോലും ബിജെപി ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ് ഉള്‍്പ്പെടെ കോണ്‍ഗ്രസ് എംഎല്‍എമാരും കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയിലെ ഏതാണ്ട് മുഴുവന്‍ പേരും ബിജെപിക്കാരായി. ഇങ്ങനെയൊരു നാണം കെട്ട പാര്‍ട്ടിയെ കാണാനുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button