Latest NewsAutomobile

സുരക്ഷകൂട്ടി പുതിയ മാരുതി സുസുക്കി ഇക്കോ

സുരക്ഷാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് പുതിയ മാരുതി സുസുക്കി ഇക്കോ. 2020ല്‍ പ്രാബല്യത്തില്‍ വരുന്ന BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്മെന്റ് പ്രോഗ്രാം) അനുസരിച്ചാണ് സുരക്ഷാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചത്.

എബിഎസ് റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നീ സുരക്ഷാ സംവിധാനങ്ങളോടെ എത്തുന്ന പുത്തന്‍ ഇക്കോയ്ക്ക് 3.95 ലക്ഷം രൂപ മുതലാണ് ദില്ലി എക്സ്ഷോറൂം വില.

ആള്‍ട്ടോയിലേതിന് സമാനമായ പുതിയ സ്റ്റിയറിങ് വീലാണ് ഇക്കോയിലുള്ളത്. ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഉള്‍പ്പെടുത്തേണ്ടതിനാലാണിത്. 5 സീറ്റര്‍, 7 സീറ്റര്‍ പതിപ്പിലും കാര്‍ഗോ വാനായും മാരുതി ഇക്കോ ലഭ്യമാകും. ഇക്കോയുടെ ഇന്റീരിയറും എക്സ്റ്റീരിയറും ഉള്‍പ്പെടെയുള്ള രൂപത്തില്‍ വലിയ മാറ്റമില്ല

1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍, സിഎന്‍ജി വകഭേദങ്ങളാണ് പുതിയ ഇക്കോയുടെയും ഹൃദയം. പെട്രോള്‍ എന്‍ജിന്‍ 73 എച്ച്പി പവറും 101 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുമ്പോള്‍ ഇക്കോ സിഎന്‍ജിയില്‍ 63 എച്ച്പി പവറും 85 എന്‍എം ടോര്‍ക്കും ലഭിക്കും. 5 സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍. പെട്രോളില്‍ 15.37 കിലോമീറ്ററും സിഎന്‍ജിയില്‍ 21.94 കിലോമീറ്ററും മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റമില്ല.

shortlink

Post Your Comments


Back to top button