KeralaNews

സംസ്ഥാനത്ത് പത്താം തിയതി മുതല്‍ വേനല്‍മഴയ്ക്ക് സാധ്യത

 

തിരുവനന്തപുരം: ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനവ്യാപകമായി വേനല്‍മഴ ലഭിക്കാന്‍ സാധ്യതയെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) അറ്റ്‌മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ച് ശാസ്ത്രജ്ഞന്‍ എം ജി മനോജ് പറഞ്ഞു. പത്തുമുതല്‍ വിവിധ ജില്ലകളില്‍ വേനല്‍മഴ ലഭിക്കും. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനവും ഇത്തരത്തിലാണുള്ളത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വേനല്‍മഴയില്‍ 61 ശതമാനം കുറവുണ്ടായി. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 14 മുതല്‍തന്നെ സംസ്ഥാനത്ത് ശക്തമായ വേനല്‍മഴ ലഭിച്ചിരുന്നു. എന്നാല്‍, ഒറ്റപ്പെട്ട നേരിയ മഴമാത്രമാണ് ഈവര്‍ഷം ലഭിച്ചത്. വ്യാഴാഴ്ച എറണാകുളം ജില്ലയില്‍ ചെറിയതോതില്‍ മഴ ലഭിച്ചു.

പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട എല്‍നിനോ പ്രതിഭാസമാണ് വേനല്‍മഴയില്‍ കുറവുണ്ടാകാന്‍ കാരണം. പസഫിക് സമുദ്രത്തില്‍ ഭൂമധ്യരേഖയോട് ചേര്‍ന്ന് 10,000 സ്‌ക്വയര്‍ കിലോമീറ്ററില്‍പ്പരം പ്രദേശത്തെ താപനില ഒന്നുമുതല്‍ അഞ്ച് ഡിഗ്രിവരെ കൂടുന്നതാണ് എല്‍നിനോ പ്രതിഭാസം. നിലവില്‍ ഒരു ഡിഗ്രിയോളം ചൂട് കൂടിയതായാണ് കണക്ക്. കടലിലെ താപനിലയില്‍ വരുന്ന വ്യതിയാനം കരയിലെ മര്‍ദമേഖലകളിലും കാറ്റിന്റെ ഗതിയിലും മാറ്റമുണ്ടാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button