Latest NewsIndia

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കേസ്: ആര്‍,ജി ആരെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി എൻഫോഴ്‌സ്‌മെന്റ്

ഡയറിയില്‍ മറ്റ് പലയിടത്തും പിടിച്ചെടുത്ത പെന്‍ഡ്രൈവുകളിലും ആര്‍ജി എന്ന് രേഖപ്പെടുത്തിയിരുന്നതായി കണ്ടെത്തിയിരുന്നു.

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കേസുമായി ബന്ധപ്പെട്ട് ആര്‍ജി എന്ന പേരില്‍ പറഞ്ഞിരിക്കുന്ന ആള്‍ ആരെന്ന് കണ്ടെത്താനുള്ളശ്രമം തുടരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സുഷന്‍ മോഹന്‍ ഗുപ്തയുടെ ഡയറിയില്‍ നിന്നും ആര്‍ജി എന്ന ആളുമായി 50 കോടിയിലേറെ രൂപയുടെ ഇടപാട് നടത്തിയതായി രേഖപ്പെടുത്തിയിരുന്നു. ഡയറിയില്‍ മറ്റ് പലയിടത്തും പിടിച്ചെടുത്ത പെന്‍ഡ്രൈവുകളിലും ആര്‍ജി എന്ന് രേഖപ്പെടുത്തിയിരുന്നതായി കണ്ടെത്തിയിരുന്നു.

കേസിലെ പ്രതി സുഷന്‍ മോഹന്‍ ഗുപ്തയുടെ കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരാമര്‍ശം.ആര്‍ജി എന്നത് രജത് ഗുപ്ത എന്ന വ്യക്തിയാണെന്ന് സുഷന്‍ മോഹന്‍ ഗുപ്ത ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ രജത് ഗുപ്ത ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു.

2004-2016 വരെ കാലഘട്ടങ്ങലില്‍ ആര്‍ജി യില്‍ നിന്ന് 50 കോടിയിലേറെ രൂപ ലഭിച്ചെന്നായിരുന്നു ഡയറിയിലെ പരാമര്‍ശം.ബുധനാഴ്ചയാണ് ഡല്‍ഹി കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി നീട്ടാനുള്ള അപേക്ഷ പരിഗണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button