Latest NewsCarsAutomobile

ഏറെ നാളത്തെ കാത്തിരിപ്പിക്കൾക്ക് വിരാമം : ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങി ബജാജ്

ഏറെ നാളത്തെ കാത്തിരിപ്പിക്കൾക്ക്ക്ക് ശേഷം ക്വാഡ്രിസൈക്കിള്‍ വിഭാഗത്തിൽപ്പെടുന്ന നാല് ചക്ര വാഹനമായ ക്യൂട്ട് വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ബജാജ്. നേരത്തെ തന്നെ ബജാജ് ക്യൂട്ടിനെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനി  ആലോചിച്ചിരുന്നു എന്നാൽ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നില്ല. തുടർന്ന് നടന്ന നിയമ നടപടിക്കൾക്കൊടുവിൽ 2018 ജൂണ്‍ 18 -നാണ് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചത്.

Bajaj Qute

216 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂളിംഗ് DTSi എഞ്ചിനാണ് ക്യൂട്ടിനു കമ്പനി നൽകിയിരിക്കുന്നത്. 13.1 bhp കരുത്തും 18.9 Nm toruqe ഉം സൃഷ്ടിച്ച് വാഹനത്തെ നിരത്തിൽ കരുത്തനാക്കുന്നു. സിഎന്‍ജി വകഭേദത്തിലും ബജാജ് ക്യൂട്ട് ലഭ്യമാകും. ക്യൂട്ട് വിപണിയിൽ എത്തിയ ശേഷം മാത്രമെ വില സംബന്ധിച്ച വിവരങ്ങൾ അറിയാൻ സാധിക്കു.

RE 60യുടെ പ്രൊഡക്ഷന്‍ പതിപ്പാണ് ബജാജ് ക്യൂട്ട്. ഔറംഗാബാദില്‍ നിര്‍മ്മിക്കുന്ന ക്യൂട്ട് തുര്‍ക്കിയും ഇന്തൊനേഷ്യയുമുള്‍പ്പടെ ഏകദേശം 30 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

BAJAJ QUTE

shortlink

Related Articles

Post Your Comments

Related Articles


Back to top button