Latest NewsKerala

കെപി പ്രകാശ് ബാബു ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

കോഴിക്കോട്: റിമാന്റില്‍ കഴിയുന്ന എന്‍ഡിഎ കോഴിക്കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി കെപി പ്രകാശ് ബാബു ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും.

റിമാന്‍ഡില്‍ കഴിയുന്ന പ്രകാശ്ബാബുവിന് വേണ്ടി പ്രത്യേക ദൂതന്‍ വഴിയാണ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുക.പ്രകാശ് ബാബുവിന്റെ പ്രതിനിധിയായിരിക്കും രാവിലെ പതിനൊന്നിന് കോഴിക്കോട് കളക്ടര്‍ മുമ്പാകെ പത്രിക നല്‍കുക.ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ റാന്നി കോടതിയാണ് പ്രകാശ് ബാബുവിനെ റിമാന്റ് ചെയ്തത്.

അതേസമയം കുറ്റ്യാടി, നാദാപുരം പൊലീസ് സ്റ്റേഷനുകളിലുള്ള കേസുകളില്‍ ജാമ്യമെടുക്കാനായി പ്രകാശ് ബാബു ഇന്ന് കല്ലാച്ചി കോടതിയിലെത്തും. അനുമതിയില്ലാതെ പ്രകടനം നടത്തിയത് അടക്കമുള്ള കേസുകളിലാണ് പ്രകാശ് ബാബു ജാമ്യം തേടുന്നത്.യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റാണ് കെപി പ്രകാശ് ബാബു

shortlink

Related Articles

Post Your Comments

Related Articles


Back to top button