Latest NewsIndia

കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായി

താനെ : കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാളെക്കൂടി പോലീസ് പിടിച്ചു. ഇതോടെ 5 പേര്‍ ഈ കുറ്റത്തിന് അറസ്റ്റിലായിട്ടുണ്ട്. മുംബ്രയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ മുഹമ്മദ് അസറുദ്ദിന്‍ (35) ആണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. കുട്ടിയെ കടത്തിക്കൊണ്ടു പോകാന്‍ സഹായിച്ചിരുന്നത് ഇയാളാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്ദ്യേഗസ്ഥന്‍ പറഞ്ഞു.

10 ല്‍പ്പരം കുട്ടികളെ തട്ടിയെടുത്തെന്ന് സംശയിക്കുന്ന 4 പേരെ ഇതിന് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ തട്ടിയെടുത്ത 2 വയസുകാരനെ രക്ഷിക്കാനുളള ശ്രമത്തിനിടെയാണ് പ്രതികള്‍ പിടിയിലായത്. പ്രതികളില്‍ ഒരാളുടെ വീട്ടിലായിരുന്നു കുട്ടിയെ പാര്‍പ്പിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button