KeralaLatest News

ചിന്നക്കനാല്‍ ഭൂമി കേസ്; അന്വേഷണം വിജിലന്‍സിന് കൈമാറുന്നു

ഇടുക്കി: ചിന്നക്കനാലില്‍ ഭൂമി പതിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഭൂവുടമകള്‍ എന്നവകാശപ്പെടുന്നവര്‍ നല്‍കിയ അപേക്ഷകളില്‍ സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോടതി നിര്‍ദേശം. അസൈന്‍മെന്റ് സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ക്ക് നല്‍കിയ അപേക്ഷകള്‍ തള്ളിയതിനെതിരെ ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചാണ് ഈ നടപടി.

അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള ഭൂമി സര്‍ക്കാര്‍ പുറേമ്പാക്കാണെന്ന് ദേവികുളം സബ് കലക്ടര്‍ കഴിഞ്ഞ ദിവസം ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒരേ സമയം എട്ട് പേര്‍ തഹസീല്‍ദാര്‍ക്ക് സമര്‍പ്പിച്ച അപേക്ഷകളെല്ലാം ഒരാള്‍ തന്നെ തയാറാക്കിയിട്ടുള്ളതാണെന്നും ഒരേ കൈയക്ഷരത്തിലുള്ളതാണെന്നും സബ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഒരു അപേക്ഷകനും ഈ ഭൂമിയില്‍ കൈവശാവകാശമില്ല.

അതിനുള്ള രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടില്ല.കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിക്കാനും തുടര്‍ന്ന് അപേക്ഷകള്‍ അനുവദിച്ചു നല്‍കാനും അപേക്ഷകരുമായി റവന്യൂ ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുന്നതായി സബ് കലക്ടര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഭൂമി പതിച്ച് കിട്ടാന്‍ അപേക്ഷ നല്‍കിയിട്ടുള്ളവരേയും അപേക്ഷക്ക് പിന്നിലെ വസ്തുതകളേയും കുറിച്ച് സത്യം പുറത്തുകൊണ്ടു വരാന്‍ വിജിലന്‍സ് അന്വേഷണമാണ് ഉചിതമെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button