KeralaLatest News

സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യത്തില്‍ കുറവ് : ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടുകൂടി മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യം അല്‍പ്പം കുറഞ്ഞെങ്കിലും സൂര്യാഘാത മുന്നറിയിപ്പ് തുടരും. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ ജില്ലയില്‍ നാളെ വരെ ശരാശരി താപനില മൂന്ന് ഡിഗ്രി മുതല്‍ നാല് ഡിഗ്രി വരെ ഉയരാനാണ് സാധ്യത. വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില കൂടും. വയനാട് ജില്ലയില്‍ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഇന്ന് പാലക്കാട് ജില്ലയില്‍ 38.7 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ആലപ്പുഴയില്‍ 36.9 ഡിഗ്രിയും കൊല്ലത്ത് 38.6 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. തിരുവനന്തപുരം കല്ലറ കാട്ടംപുറം സ്വദേശി വേണുഗോപലന്‍ പോറ്റിക്ക് ഇന്ന് സൂര്യാതപമേറ്റു. കൂടാതെ കോഴിക്കോട് ജില്ലയില്‍ എട്ട് പേര്‍ക്കും സൂര്യാതപമേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button