Latest NewsIndia

ഒന്‍പതുകാരിയെ പീഡിപ്പിച്ചു ; അച്ഛന് 10 വർഷം തടവ് ..

ന്യൂഡല്‍ഹി: മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അച്ഛനെ കോടതി 10 വര്‍ഷം ശിക്ഷ നല്‍കി. പോക്സോ ആക്‌ട് അനുസരിച്ചാണു കഠിന തടവിനു ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ അമ്മയും അയല്‍വാസിയുടേയും പരാതിയിലാണ് കോടതി നടപടി. പെണ്‍കുട്ടിയുടെ അച്ഛനായ 38 കാരന്‍ യാതൊരു വിധ പരിഗണനയും അര്‍ഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇര അനുഭവിച്ച മാനസിക വിഷമം വിവരിക്കാനാവാത്തതാണ്. സംരക്ഷിക്കേണ്ട അച്ഛന്‍ തന്നെ ശത്രുവായി മാറിയ അവസ്ഥ.

പെണ്‍കുട്ടിയുടെ മാനസിക-ശാരീരിക വേദനയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും അഡീഷനല്‍ സെഷന്‍സ് ജഡ്ജി സീമ മാനിനി വ്യക്തമാക്കി. അയല്‍വാസി പരാതി നല്‍കിയതിന് പിറകെയാണ് പെണ്‍കുട്ടിയുടെ അമ്മയും പരാതിപ്പെട്ടത്. കുട്ടിയെ ഭര്‍ത്താവ് 1 വര്‍ഷത്തോളമായി പീഡനത്തിന് ഇരയാക്കിയെന്നും പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് പറ‍ഞ്ഞതായും കുട്ടിയുടെ മാതാവ് കോടതിയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button