Latest NewsUAE

ഇന്ത്യന്‍ പ്രവാസിയ്ക്ക് ബിഗ്‌ ടിക്കറ്റില്‍ ലഭിച്ചത് 18 കോടിയിലേറെ രൂപ: വിവരം പറയാന്‍ വിളിച്ച അധികൃതരോട് പ്രവാസിയുടെ മകള്‍ പറഞ്ഞത് : അന്തംവിട്ട് ബിഗ്‌ ടിക്കറ്റ് അധികൃതര്‍

അബുദാബി•കഴിഞ്ഞ ദിവസം നടന്ന അബുദാബി ബിഗ്‌ ടിക്കറ്റ് റാഫിളില്‍ അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസിയായ രവിന്ദ്ര ബോലൂര്‍ 10 മില്യണ്‍ ദിര്‍ഹം (ഏകദേശം 18 കോടിയിലേറെ ഇന്ത്യന്‍ രൂപ) നേടിയിരുന്നു.

അതേസമയം, ഇദ്ദേഹത്തെ ഇതുവരെ നേരില്‍ ബന്ധപ്പെടാന്‍ ബിഗ്‌ ടിക്കറ്റ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഇരുട്ടിവെളുക്കും മുന്‍പ് കോടീശ്വരനായി മാറിയ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ അദ്ദേഹത്തിന്റെ യു.എ.ഇ നമ്പരിലും ഇന്ത്യയിലെ നമ്പരിലും ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല.

ഒടുവില്‍, അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബിഗ്‌ ടിക്കറ്റ് നറുക്കെടുപ്പ് നടത്തുന്ന റിച്ചാര്‍ഡ് വിളിച്ചപ്പോള്‍ ബോലൂറിന്റെ മകളായിരുന്നു ഫോണ്‍ എടുത്ത്. ഒരാഴ്ച കഴിഞ്ഞ് വിളിക്കാനായിരുന്നു മകളുടെ മറുപടി.

‘ദയവായി ഒരാഴ്ചയ്ക്ക് ശേഷം വിളിക്കുക. അദ്ദേഹം രാജ്യത്തിന്‌ പുറത്താണ്. അദ്ദേഹം ഇപ്പോള്‍ മുംബൈയിലാണ്’ – ബോലൂറിന്റെ മകള്‍ പറഞ്ഞു.

ബോലൂറിനെ വളരെ സന്തോഷവാനാക്കുന്ന ഒരു സുപ്രധാന സന്ദേശം പങ്കുവയ്ക്കാനാണ് വിളിച്ചതെന്ന് റിച്ചാര്‍ഡ് പറഞ്ഞുവെങ്കിലും നാളെ വിളിക്കനായിരുന്നു മകളുടെ മറുപടി. നിങ്ങളുടെ കോളിനെക്കുറിച്ച് താന്‍ പിതാവിനോട് പറയാമെന്നും അദ്ദേഹത്തെ ഇപ്പോള്‍ വിളിച്ചാല്‍ കിട്ടില്ലെന്നും മകള്‍ റിച്ചാര്‍ഡിനോട്‌ പറഞ്ഞു. ബോലൂര്‍ ഏപ്രില്‍ 27 ന് അബുദാബിയിലേക്ക് മടങ്ങിവരുമെന്നും മകന്‍ പറഞ്ഞു.

ഇത് തുടര്‍ച്ചയായി നാലാമത്തെ തവണയാണ് ഇന്ത്യക്കാരന്‍ ബിഗ്‌ ടിക്കറ്റ് വിജയിയാകുന്നത്. കഴിഞ്ഞ മാസത്തെ നറുക്കെടുപ്പില്‍ ആലപ്പുഴ സ്വദേശിയ്ക്ക് 12 മില്യണ്‍ ദിര്‍ഹം (22 കോടിയിലേറെ ഇന്ത്യന്‍ രൂപ) ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button