Latest NewsIndia

മേം ഭി ഛൗക്കിദാര്‍ സംപ്രേഷണം ചെയ്തത് വാര്‍ത്താപ്രാധാന്യം കണക്കിലെടുത്തെന്ന് ദൂരദര്‍ശന്‍

വാര്‍ത്താ പ്രാധാന്യമുള്ളതിനാലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേം ഭി ഛൗക്കിദാര്‍ പരിപാടി സംപ്രേഷണം ചെയ്തതെന്ന് ദൂരദര്‍ശന്‍. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ മറുപടിയിലാണ് ദൂപദര്‍ശന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് സ്വകാര്യചാനലുകളും പരിപാടി പൂര്‍ണമായും സംപ്രേഷണം ചെയ്ത കാര്യവും ദൂരദര്‍ശന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ബിജെപിയുടെ പ്രചാരണപരിപാടിയായ ‘മേം ഭീ ചൗക്കിദാര്‍’ സംപ്രേഷണം ചെയ്തതിനു ദൂരദര്‍ശനോടു തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.മാര്‍ച്ച് 31-നു നടന്ന ഒരുമണിക്കൂര്‍ നീണ്ട പൊതുപരിപാടിയാണ് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തത്. ഇതിനെതിരേ കോണ്‍ഗ്രസാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണിതെന്നാണ് കോണ്‍ഗ്രസിന്റെ പരാതി.

താന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേള മുതല്‍ മോദി അവകാശപ്പെട്ടിരുന്ന്ു. അതേസമയം കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസാത്വന നടത്തിയതോടെ മോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും അനുയായികളും മേം ഭി ചൗക്കീദാര്‍ എന്ന പേരില്‍ പ്രചാരണം നടത്തുകയായിരുന്നു. പേരിന് മുന്നില്‍ ഛൗക്കിദാര്‍ എന്ന് ചേര്‍ത്തായിരുന്നു പ്രചാരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button