Latest NewsFootball

ഫിഫ റാങ്കില്‍ മുന്നേറി ഇന്ത്യ

ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നേറ്റം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒരു അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ലാത്ത സ്ഥാനത്താണ് ഇന്ത്യ മുന്നേറിയത്. ഇന്ന് ഫിഫ പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യ 101-ാം സ്ഥാനത്താണ്. ഫെബ്രുവരിയില്‍ റാങ്കിങ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ 103-ാം സ്ഥാനത്തായിരുന്നു.

ജനുവരിയില്‍ നടന്ന ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ പുറത്തായിരുന്നു. ഇതിനുപിന്നാലെയാണ് റാങ്കിങ്ങില്‍ 97-ാം സ്ഥാനത്ത് നിന്ന് ഇന്ത്യ 103-ലേക്ക് മുക്കുംകുത്തി വീണത്. എന്നാല്‍ ഏഷ്യാ കപ്പിന് ശേഷം മത്സരമൊന്നും കളിച്ചില്ലെങ്കിലും, റാങ്കിങ്ങില്‍ മുന്നിലുള്ള ടീമുകള്‍ക്കേറ്റ തിരിച്ചടിയാണ് ഇന്ത്യക്ക് ഗുണം ചെയ്തത്. ബെല്‍ജിയം തന്നെയാണ് ഫിഫ റാങ്കിങ്ങില്‍ ഒന്നാമത്. ഫ്രാന്‍സ്, ബ്രസീല്‍ എന്നിവര്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്. അതേസമയം ക്രൊയേഷ്യയെ മറികടന്ന് ഇംഗ്ലണ്ട് നാലാം സ്ഥാനത്തെത്തി. യുറുഗ്വെ ആറാമതും പോര്‍ച്ചുഗല്‍ ഏഴാമതുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button