KeralaLatest News

ജോയ്സ് ജോര്‍ജ്ജിന്റെ പ്രചാരണബോര്‍ഡുകള്‍ നശിപ്പിക്കുന്നതായി പരാതി

അനുവാദം വാങ്ങിയതിന് ശേഷം സ്ഥാപിച്ച എല്‍ഡിഎഫ് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. എല്‍ ഡി എഫ് സ്വാതന്ത്ര സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജിന്റെ പ്രചാരണ ബോര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചതായാണ് പരാതി. കോതമംഗലം മുന്‍സിപ്പാലിറ്റി പ്രദേശത്തു ഉടമയുടെ അനുമതിപത്രം വാങ്ങി സ്ഥാപിച്ചവയാണ് നശിപ്പിക്കപ്പെട്ടത്

മറ്റ്സ്ഥാനാര്‍ത്ഥികളുടെ ബോര്‍ഡുകളും പോസ്റ്ററുകളും സമീപപ്രദേശങ്ങളില്‍ ഇരിക്കുമ്പോഴാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടത്. രാഷ്ട്രീയലക്ഷ്യം വച്ച് ഇടത്പക്ഷ സ്ഥാനാര്‍ത്ഥിയുടെ മാത്രം ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ എല്‍ ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു . കഴിഞ്ഞ ദിവസവും നേര്യമംഗലം മുതല്‍ തലക്കോട് വരെയുള്ള ഇരുപതോളം പ്രചരണ ബോര്‍ഡുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചിരുന്നു .പരിസ്ഥിതി സൗഹൃദമായ ബോര്‍ഡുകളാണ് നശിപ്പിക്കുന്നതെന്നും ആരോപണമുണ്ട്. തീര്‍ത്തും ഹരിത ചട്ടങ്ങള്‍ പാലിച്ചു കൊണ്ട് വച്ചിരുന്ന ബോര്‍ഡുകളാണ് നശിപ്പിച്ചത്

ഇത്തരത്തില്‍ എല്‍ഡിഎഫ് ബോര്‍ഡുകള്‍ മാത്രം തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കളക്ടര്‍ക്കും മറ്റു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും എല്‍ഡിഎഫ് പരാതി നല്‍കി. എല്‍ഡിഎഫ് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് കോതമംഗലം നിയോജക മണ്ഡലം കണ്‍വീനര്‍ ആര്‍ അനില്‍കുമാര്‍, ചെയര്‍മാന്‍ ഇ കെ ശിവന്‍ എന്നിവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button