Latest NewsIndia

കര്‍ണാടകയിലെ മുന്‍ ചീഫ് സെക്രട്ടറി ബിജെപിയിൽ ചേർന്നു

ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ റായിച്ചൂര്‍ ജില്ലയില്‍ സാക്ഷരതാ പദ്ധതിക്ക് തുടക്കം കുറിച്ച് വിപ്‌ളവം സൃഷ്ടിച്ചിരുന്നു

ബംഗലൂരു: കര്‍ണാടകയിലെ മുന്‍ ചീഫ് സെക്രട്ടറി കെ. രത്‌നപ്രഭ ബിജെപിയില്‍ ചേര്‍ന്നു. ലോകസഭാ തിരഞ്ഞെടുപ്പില്‍ കലബുര്‍ഗി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഉമേഷ് ജാദവിന്റെ നാമനിര്‍ദേശിക പത്രിക സമര്‍പ്പിക്കുന്ന ചടങ്ങില്‍ആയിരുന്നു പാര്‍ട്ടിയിലേക്കുള്ള ഇവരുടെ രംഗപ്രവേശം. കര്‍ണാടക സംസ്ഥാനത്തെ മൂന്നാമത്തെ വനിതാ ചീഫ് സെക്ട്രട്ടറിയാണ് 1981 ഐഎഎസ് ബാച്ചുകാരിയായ രത്‌നപ്രഭ.

1991 ല്‍ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ റായിച്ചൂര്‍ ജില്ലയില്‍ സാക്ഷരതാ പദ്ധതിക്ക് തുടക്കം കുറിച്ച് വിപ്‌ളവം സൃഷ്ടിച്ചിരുന്നു. ജനസേവനമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നിലെ ലക്ഷ്യമെന്ന് രത്‌നപ്രഭ പ്രതികരിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം ജന സേവനം ലക്ഷ്യം വച്ചിരുന്നു. ഇതിന് ഏറ്റവും നല്ല മാര്‍ഗ്ഗം രാഷ്ട്രീയപ്രവര്‍ത്തനമാണ്. കേന്ദ്ര സര്‍ക്കാര്‍ അനേകം ജന സേവന പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

‘സ്വച്ഛ് ഭാരത് അഭിയാന്‍ പോലുള്ള പദ്ധതികള്‍ സ്ത്രീകള്‍ക്ക് അനേകം പ്രയോജനങ്ങല്‍ നല്‍കുന്നവയാണ്. സര്‍ക്കാരിന്റെ ജനപ്രിയ നയങ്ങളില്‍ ആകൃഷ്ടയായതാണ് പാര്‍ട്ടിയില്‍ ചേരാനുള്ള പ്രേരണയെന്നും’ അവര്‍ പ്രതികരിച്ചു.ബിജെപി നേതാക്കളായ മല്ലികയ്യ ഗുട്ടേദാര്‍, ബാബുറാവു ചിന്‍ചാനാസ്വര്‍,ദൊഡപ്പാ പാട്ടീല്‍ നരിബോള്‍, ബി.ജി പാട്ടീല്‍, എന്‍. രവികുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button