Latest NewsGulf

ഈ വർഷത്തെ ആദ്യ ഹജ്ജ് തീർഥാടക സംഘം പുറപ്പെടുക ജൂലൈ 4ന്

കേരളത്തിലെ തീർത്ഥാടകർക്ക് വേണ്ടി മുൻ വർഷത്തേതിനേക്കാൾ വ്യത്യസ്തമായി ആദ്യം മദീനയിലേക്കുള്ള യാത്രയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുവദിച്ചിരിക്കുന്നത്

ഈ വർഷത്തെ ആദ്യ ഹജ്ജ് തീർഥാടക സംഘം പുറപ്പെടുക ജൂലൈ 4ന് .സ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വർഷത്തെ ആദ്യ തീർത്ഥാടകസംഘം ജൂലൈ 4-ന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഇരുപത്തി അയ്യായിരം പേർക്കു കൂടി അവസരം ലഭിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അറിയിച്ചു.

കൂടാതെ യാത്രക്കാരുടെ ഹജ്ജ് യാത്രാസൗകര്യങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മഖ്സൂദ് അഹ്മദ് ഖാൻ ഉടൻ കേരളം സന്ദർശിക്കുമെന്ന് വ്യക്തമാക്കി .ജൂലൈ 4നാണ് ഹജ്ജ് കമ്മിറ്റിയുടെ ഈ വർഷത്തെ ആദ്യ തീർത്ഥാടക സംഘം കോഴിക്കോട് നിന്ന് യാത്രതിരിയ്ക്കുക.

കേരളത്തിലെ തീർത്ഥാടകർക്ക് വേണ്ടി മുൻ വർഷത്തേതിനേക്കാൾ വ്യത്യസ്തമായി ആദ്യം മദീനയിലേക്കുള്ള യാത്രയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുവദിച്ചിരിക്കുന്നത്. കോഴിക്കോടിനു പുറമേ കൊച്ചിയിൽ നിന്നും നേരിട്ട് മദീനയിലേക്കാണ് യാത്ര പുറപ്പെടുന്നത്. മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ ഡോക്ടർ മസൂദ് അഹമ്മദ് ഖാനുമായി കേരള ഹജ്ജ് കമ്മിറ്റി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button