KeralaLatest News

സംസ്ഥാനത്ത് കടുത്ത ചൂടിന് ശമനമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത ചൂടിന് ശമനമില്ല. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ശരാശരി താപനില മൂന്ന് ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് കൊല്ലത്ത് വിദ്യാര്‍ത്ഥിക്ക് സൂര്യാതപമേറ്റു. വിചാരണ കോടതികളില്‍ ഗൗണ്‍ ധരിക്കാതെ ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് ഹൈക്കോടതി അനുമതി നല്‍കി.

കാഠിന്യം അല്‍പ്പം കുറഞ്ഞെങ്കിലും വരും ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്നും നാളെയും ശരാശരി താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ന് 39.7 ഡിഗ്രിസെല്‍ഷ്യസ് ആണ് പാലക്കാട് ഇന്ന് രേഖപ്പെടുത്തിയത്. കൊല്ലത്ത് 38.7 ഡിഗ്രി ചൂട് രേഖപ്പെടുത്തി. കൊല്ലം കുളത്തൂപ്പുഴയില്‍ വിദ്യാര്‍ത്ഥിക്ക് സൂര്യാതപമേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button