KeralaLatest News

കെ. സുരേന്ദ്രന്‍ വീണ്ടും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ട യിലെ എൻഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രൻ വീണ്ടും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അഭിഭാഷകനാണ് സുരേന്ദ്രനായി പുതിയ സെറ്റ് പത്രിക തയ്യാറാക്കിയത്. പുതിയ സത്യവാങ്മൂലത്തിൽ സുരേന്ദ്രന് 240 കേസുകളെന്ന് കാണിക്കുകയും ചെയ്തു.

ആദ്യം നൽകിയ നാമനിർദേശ പത്രികയിൽ 20 കേസുകളുടെ വിവരങ്ങള്‍ മാത്രമാണ് സുരേന്ദ്രന്‍ കാണിച്ചിരുന്നത്. എന്നാല്‍ 243 ക്രിമിനൽ കേസുകളില്‍ സുരേന്ദ്രന്‍ പ്രതിയാണന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നത്.ഈ സാഹചര്യത്തില്‍ പത്രിക തള്ളാന്‍ സാധ്യതയുള്ളതിനാലാണ് വീണ്ടും പത്രിക സമർപ്പിച്ചത്.
പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയും പത്രിക സമർപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button