CricketLatest News

വാട്ട് എ ബ്യൂട്ടിഫുള്‍ ക്യാച്ച്; ഇങ്ങനെ വിശേഷിപ്പിക്കാം പൊള്ളാര്‍ഡിന്റെ ഈ ക്യാച്ചിനെ…

ചെന്നൈ:ചെന്നൈ സൂപ്പര്‍കിങ്സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് താരം കീരണ്‍ പൊള്ളാര്‍ഡിന്റെ കിടിലന്‍ ക്യാച്ച്. ചെന്നൈ ഇന്നിംഗ്സിലെ അഞ്ചാം ഓവറിലെ അവസാന പന്തില്‍ സുരേഷ് റെയ്നയാണ് പൊള്ളാര്‍ഡിന്റെ മിന്നല്‍ ക്യാച്ചില്‍ പുറത്തായത്.

ആസ്ട്രേലിയയുടെ ബെഹ്രണ്ടോഫായിരുന്നു ബൗളര്‍. ബെഹ്റോണ്ടഫിന്റെ അപകടമല്ലാത്തൊരു പന്തിനെ റെയ്ന സ്വീപര്‍ കവറിന് മുകളിലൂടെ സിക്സര്‍ പറത്താന്‍ ശ്രമിച്ചതായിരുന്നു. പക്ഷേ ബൗണ്ടറി ലൈനിനരികില്‍ പൊള്ളാര്‍ഡ് നില്‍പ്പുണ്ടായിരുന്നു. തന്റെ തലക്ക് മുകളിലൂടെ പോയ പന്ത് പൊള്ളാര്‍ഡ് ഒറ്റക്കൈ കൊണ്ട് ചാടിപ്പിടിക്കുകയായിരുന്നു. ഒരു വേള റെയ്ന പോലും ആ ക്യാച്ചില്‍ അമ്പരന്നു.

പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സൂപ്പര്‍ ക്യാച്ചില്‍ പൊള്ളാര്‍ഡിനെ പ്രശംസിച്ച് രംഗത്തെത്തി.മത്സരത്തില്‍ മുംബൈ 37 റണ്‍സിന് വിജയിച്ചു. മുംബൈയുടെ 170 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 133 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button