Latest NewsKerala

തീര്‍ത്ഥപാദമണ്ഡപം: മന്ത്രിസഭാ തീരുമാനം സംസ്‌ക്കാര ശൂന്യതയാണെന്ന് കുമ്മനം

തിരുവനന്തപുരം: ചട്ടമ്പി സ്വാമിയുടെ സ്മാരകമായ തീര്‍ത്ഥപാദമണ്ഡപം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. നാലു പതിറ്റാണ്ടിലേറെയായി ശ്രീവിദ്യാധിരാജ സഭയുടെ കൈവശമിരിക്കുന്ന ഭൂമി തിരിച്ചെടുക്കാനുള്ള അടിയന്തര സാഹചര്യം ഒന്നും നിലവിലില്ല. സര്‍ക്കാല്‍ പട്ടയം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. പട്ടയം തിരിച്ചെടുക്കാനുള്ള മന്ത്രിസഭാ തീരുമാനം സംസ്‌ക്കാര ശൂന്യതയാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ നിലപാടെടുത്ത ഹൈന്ദവ സംഘടനകള്‍ക്കെതിരെയുള്ള പ്രതികാര നടപടിയാണിത്. ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ തുടക്കമാണെന്നും സംശയിക്കുന്നു. അതിനെതിരെ സാംസക്കാരിക കേരളത്തിന്റെ ശക്തമായ എതിര്‍പ്പ് ഉയരണമെന്ന് കുമ്മനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന മന്നം നാഷണല്‍ ക്ലബ്ബില്‍ തുടര്‍ച്ചയായി റയിഡുകള്‍ നടത്തി അംഗങ്ങളെ അറസ്റ്റു ചെയ്യുന്നതും തീര്‍ത്ഥപാദമണ്ഡപം ഏറ്റെടുക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്നും കുമ്മനം ആരോപിച്ചു. ചട്ടമ്പി സ്വാമി, മന്നത്തു പത്മനാഭന്‍, അയ്യങ്കാളി എന്നിവരുടെ സ്മരണകളെ പോലും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നവോത്ഥാനത്തെക്കുറിച്ച് പറയാന്‍ പോലും യോഗ്യതയില്ലന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button