Latest NewsIndia

തെരഞ്ഞെടുപ്പിൽ ആം ​ആ​ദ്മി ഈ സംസ്ഥാനത്ത് മത്സരിക്കില്ല

മും​ബൈ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആം ​ആ​ദ്മി പാ​ര്‍​ട്ടി മ​ഹാ​രാ​ഷ്ട്ര​യി​ല്‍നിന്ന് മത്സരിക്കില്ലെന്ന് അറിയിച്ചു. എ​എ​പി മ​ഹാ​രാ​ഷ്ട്രാ സം​സ്ഥാ​ന്‍ സ്റ്റേ​റ്റ് എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യും പാ​ര്‍​ട്ടി​യു​ടെ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യു​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ശക്തമായി മത്സരിക്കുമെന്നും അറിയിച്ചു.

അതേസമയം എ​എ​പി നേ​താ​വ് സു​ധീ​ര്‍ സാ​വ​ന്ത് സംഘപരിവാറിനെതിരെ ആഞ്ഞടിച്ചു.നി​ഷ്ക​ള​ങ്ക​രാ​യ ആ​ളു​ക​ളെ പ​ശു സം​ര​ക്ഷ​ണ ഗു​ണ്ട​ക​ള്‍ ക്രൂ​ര​മാ​യാ​ണ് ആ​ക്ര​മി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ വി​ഭ​ജ​നം സൃ​ഷ്ടി​ക്കു​ക​യു​മാ​ണ്. പ്ര​ധാ​ന​പ്പെ​ട്ട ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെയെല്ലാം ബിജെപി സർക്കാർ നശിപ്പിച്ചു. ആ​സൂ​ത്ര​ണ​ബോ​ര്‍​ഡി​നെ ഇ​ല്ലാ​താ​ക്കി, റി​സ​ര്‍​വ് ബാ​ങ്കി​ല്‍ നു​ഴ​ഞ്ഞു​ക​യ​റി, സി​ബിഐ, സു​പ്രിം കോ​ട​തി ഇ​പ്പോ​ള്‍ സൈ​ന്യ​ത്തി​ല്‍​വ​രെ ബിജെപിയുടെ കടന്നുകയറ്റം എത്തിനിൽക്കുകയാണ്.

രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ബിജെപി സൈന്യത്തെ ഉപയോഗിക്കുന്നു. ആ​ര്‍​എ​സ്‌എ​സ് മേ​ധാ​വി മോ​ഹ​ന്‍ ഭാ​ഗ​വ​ത് പറഞ്ഞത് യു​ദ്ധ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ത​ന്‍റെ അ​നു​യാ​യി​ക​ളെ വി​ടാ​മെ​ന്നാ​യി​രു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് സൈന്യത്തെ മോദിയുടെ സൈന്യം എന്നാണ് വിശേഷിപ്പിച്ചതെന്നും സു​ധീ​ര്‍ സാ​വ​ന്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button