Latest NewsIndia

കൊലക്കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കി; ഒഡീഷയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജിവച്ചു

ഭുവനേശ്വര്‍: തെരഞ്ഞെടുപ്പില്‍ കൊലക്കേസ് പ്രതിയായ തൊഴിലാളി നേതാവിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് മുന്‍ എംപിയായ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി അംഗത്വം രാജിവച്ചു.

ഒഡീഷയിലെ തിര്‍ത്തോല്‍ അസംബ്ലി സീറ്റിലേക്ക് മത്സരിക്കുന്ന മുന്‍ എംപി ഭിപു പ്രസാദ് തരായിയാണ് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചത്. പരദീപ് മണ്ഡലത്തില്‍ നിന്ന് അരിന്ദം സര്‍ഖയേല്‍ എന്ന ബാപി സര്‍ഖയേലിനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് തരായിയെ ചൊടിപ്പിച്ചത്.

2011 ഡിസംബറില്‍ പോസ്‌കോ സ്റ്റീല്‍ പ്രൊജക്ടിനെതിരായി സമരം നടത്തിയ ഗ്രാമവാസികളും സര്‍ഖയേലിന്റെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ജീവനക്കാരായ തൊഴിലാളികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതില്‍ ഗ്രാമവാസിയായ ഒരു തൊഴിലാളി കൊല്ലപ്പെട്ടു. ഈ സംഭവത്തില്‍ ബാപി സര്‍ഖയലിനെ പോലീസ് അറസ്റ്റ് ചെയ്തിയിരുന്നു.

സര്‍ഖയേലിനെ പോലെ ഒരു കൊലക്കേസ് പ്രതിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നല്‍കിയതില്‍ താന്‍ അങ്ങേയറ്റം അപമാനം തോന്നുന്നു. സംസ്ഥാനത്തൊട്ടാകെ താരതമ്യേന ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ വച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ബിജു ജനതാദളുമായി ഡീല്‍ ഉണ്ടാക്കിയെന്ന് ഞാന്‍ സംശയിക്കുന്നു,’ എന്നും തരായി ആരോപിച്ചു.ഏപ്രില്‍ 11നാണ് ഒഡീഷയില്‍ വോട്ടെടുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button