Latest NewsIndia

പശ്ചിമബംഗാളില്‍ ആരെ താമസിപ്പിക്കണം എന്ന് നിശ്ചയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല : മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് മമതാ ബാനര്‍ജി

 

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ആരെ താമസിപ്പിക്കണം എന്ന് നിശ്ചയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല, മോദിയ്ക്കെതിരെ ആഞ്ഞടിച്ച് മമതാ ബാനര്‍ജി. പശ്ചിമ ബംഗാളില്‍ ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കന്‍ ആരേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ ഏറെ പ്രതിസന്ധിയിലാക്കുന്ന പൗരത്വ പട്ടിക നടപ്പിലാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങള്‍ക്കെതിരെയായിരുന്നു മമത രൂക്ഷമായി പ്രതികരിച്ചത്

‘ഇവിടെ ആരു താമസിക്കണം ആര് ഇവിടം വിട്ടു പോകണം എന്നീ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മോദിയല്ല’- കൂച്ച് ബെഹാറില്‍ നടന്ന റാലിക്കിടെ മമത പറഞ്ഞു. ഭേദഗതി ചെയ്യപ്പെട്ട പുതിയ പൗരത്വ പട്ടിക നിലവില്‍ വന്നാല്‍ ഇന്ത്യന്‍ പൗരന്മാരില്‍ പലരും അഭയാര്‍ത്ഥികളായി മുദ്രകുത്തപ്പെടുമെന്നും മമത മുന്നറിയിപ്പ് നല്‍കി.

വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ പരാജിതനായ ചായക്കാരന്‍ മോദി ഇപ്പോള്‍ ജനങ്ങളെ പറ്റിക്കാനായി കാവല്‍ക്കാരനായി മാറിയെന്നും മമത പരിഹസിച്ചു. അതേസമയം ‘ഇത് മിക്കവാറും രാജ്യത്തെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button