Latest NewsIndia

മുറ്റത്തെ മുല്ലക്ക് മണമുണ്ട്  ; കോഴിക്കുഞ്ഞിനെ രക്ഷിക്കാന്‍ തുനിഞ്ഞ കുഞ്ഞുമനസിന് അവന്‍റെ സ്കൂളും ആദരവ് നല്‍കി

സോ ഷ്യല്‍ മീഡിയയിലെ കണ്ണിലുണ്ണിയാണ് മിസോറാമില്‍ നിന്നുളള ഡെറക്ക് എന്ന കുഞ്ഞ് ബാലന്‍. അവന്‍ പ്രശസ്തനായത് മറ്റൊന്നിനുമല്ല ആ കുഞ്ഞു പ്രായത്തിലെ മുളപൊന്തിയ വലിയ മനസിനാണ്. അതിരുകള്‍ ഇല്ലാതെയാണ് ആ കുഞ്ഞുബാലന്‍റെ ചെയ്തി സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യപ്പെട്ടത്. കുഞ്ഞിന്‍റെ ആ ചിത്രം കണ്ടവരെല്ലാം അഭിനന്ദിച്ചപ്പോള്‍ അവന്‍ പഠിക്കുന്ന സ്കൂളിന് അത് കണ്ടില്ലെന്ന് നടിക്കാന്‍ സാധിച്ചില്ല. ഡെറക്കിന് അവന്‍റെ സ്കൂളില്‍ വന്‍പന്‍ സ്വീകരണമാണ് ലഭിച്ചത്. അധ്യാപകരും വിദ്യാര്‍ഥികളുമെല്ലാം ഡെറക്കിനെ അഭിനന്ദിച്ചു.

സെെക്കിളില്‍ പോകവെ അറിയാതെ ടയറിന് അടിയില്‍പെട്ട കോഴിക്കുഞ്ഞിനെ രക്ഷപ്പെടുത്താനായി കോഴിക്കുഞ്ഞിനെയും കെെയ്യിലെടുത്ത് ആശുപത്രിയിലെത്തിയ ഡെറക്ക് കെെവശമുണ്ടായിരുന്ന 10 രൂപ ആശുപത്രിയിലുണ്ടായിരുന്നവരുടെ നേരെ നീട്ടി അപേക്ഷിക്കുന്ന രംഗത്തിന്‍റെ ചിത്രമായിരുന്നു സാമൂഹ്യ മാധ്യമത്തിലൂടെ പങ്ക് വെച്ചിരുന്നത്. കോഴിക്കുഞ്ഞിനെ കെെയ്യില്‍ പിടിച്ച് മറുകെെയ്യിലെ 10 രൂപ നീട്ടി നിഷ്കളങ്കയതോടെ നില്‍ക്കുന്ന ഡെറക്കിന്‍റെ ചിത്രം അവിടുത്തെ നേഴ്സാണ് പകര്‍ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button