Latest NewsIndia

‘പി എം നരേന്ദ്രമോദി’ ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചു

ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍  ഹര്‍ജി സമര്‍പ്പിച്ചിരുന്നു

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത ‘പിഎം നരേന്ദ്ര മോദി’ എന്ന ചിത്‌രത്തിന്റെ റിലീസ് മാറ്റി വച്ചു. നാളെയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.

ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍  ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ കേസ് ഏപ്രില്‍ 8നാണ് പരിഗണിക്കുക. കൂടാതെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത് വരെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിച്ചിരുന്നു.

ഡിഎംകെയും ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. സമാനമായ ഹര്‍ജി അലഹാബാദ് ഹൈക്കോടതിയിലും ബോംബെ ഹൈക്കോടതിയിലും നല്‍കിയിട്ടുണ്ട്.വിവേക് ഒബ്‌റോയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. മനോജ് ജോഷി, ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ് തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്ന മറ്റ് പ്രമുഖ താരങ്ങള്‍. ഏപ്രില്‍ 12നാണ് ചിത്രത്തിന്റെ റിലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button