KeralaLatest News

എന്‍ കെ പ്രേമചന്ദ്രന്‍ പരനാറി തന്നെ – പിണറായി വിജയന്‍

തിരുവനന്തപുരം :  ഏറെ വിവാദം സൃഷ്ടിച്ച കൊല്ലം വലത് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനെതിരെയുളള പരനാറി പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയത്തില്‍ നേരും നെറിയും വേണം. അവ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. എല്‍ഡിഎഫിനോട് ചെയ്തത് യുഡിഎഫിനോട് ചെയ്യില്ലെന്ന് ആര് കണ്ടെന്നും മുഖ്യമന്ത്രി കൊല്ലത്ത് ചോദിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 3 യോഗങ്ങളില്‍ വെച്ച് പിണറായി വിജയന്‍ പരനാറി പരാമര്‍ശം നടത്തിയിരുന്നു.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുവരെ എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന പ്രേമചന്ദ്രന്‍ പെട്ടെന്ന് യുഡിഎഫിലേക്ക് ചാഞ്ഞതിനെക്കുറിച്ച് സംസാരിക്കവേയാണ് പിണറായി വിജയന്‍ പരാമര്‍ശം ഉയര്‍ത്തിയത്.ഇത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ടത് മുന്നണിയുടെ പരാജയത്തിന് കാരണം പിണറായിയുടെ പരനാറി പ്രയോഗമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button