KeralaLatest News

നാമനിര്‍ദേശ പത്രിക ഇന്നുകൂടി നല്‍കാം; ഇതുവരെ സമര്‍പ്പിച്ചവരുടെ കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാദ ദിനം ഇന്ന്. സംസ്ഥാനത്ത് ഇതുവരെ 154 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. ഇന്നലെ 41 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു. ഇന്നലെ പത്രിക നല്‍കിയ മുന്നണി സ്ഥാനാര്‍ത്ഥികള്‍ കൊല്ലത്ത് നിന്ന് കെ.എന്‍ ബാലഗോപാല്‍(എല്‍ഡിഎഫ്), വയനാട്ടില്‍ തഷാര്‍ വെള്ളാപ്പള്ളി(എന്‍ഡിഎ), കണ്ണൂരില്‍ കെ.സുധാകരന്‍(യുഡിഎഫ്), കാസര്‍കോട് രാജാമോഹന്‍ ഉണ്ണിത്താന്‍(യുഡിഎഫ്) എന്നിവരാണ്.

വയനാട്ടില്‍ നിന്ന് 7, കൊല്ലം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് 4, ആറ്റിങ്ങല്‍, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് 3 വീതം, പത്തനംതിട്ട, കോട്ടയം, ചാലക്കുടി, ആലത്തൂര്‍, പൊന്നാനി, മലപ്പുറം, വടകര, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് 2 എന്നിങ്ങനെയാണ് ഇന്നലെ വരെ ലഭിച്ച പത്രികകളുടെ കണക്കുകള്‍. ഏപ്രില്‍ 8 വരെ പിന്‍വലിക്കാനുള്ള അവസരം ഉണ്ട്. പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തുന്നത് നാളെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button