CinemaNewsEntertainment

രണ്ടാമൂഴം സിനിമയുടെ പദ്ധതി ഉപേക്ഷിച്ചതായി നിര്‍മാതാവ്

 

എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കി സിനിമയൊരുക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി നിര്‍മാതാവ് ബി ആര്‍ ഷെട്ടി. 1000 കോടി രൂപ മുടക്കി രണ്ടാമൂഴം ഒരുക്കുമെന്ന് ഷെട്ടി പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ രണ്ടാമൂഴമെന്ന പേരിലും മറ്റ് ഭാഷകളില്‍ മഹാഭാരതം എന്ന പേരിലും സിനിമയൊരുക്കാനായിരുന്നു പദ്ധതി. ഇതുസംബന്ധിച്ച് ഒന്നരവര്‍ഷം മുമ്പ് സംവിധായകന്‍ ശ്രീകുമാര്‍മേനോന്‍ പ്രഖ്യാപനം നടത്തുകയും ചെയ്തു.

സംവിധായകനും തിരക്കഥാകൃത്ത് എം ടിയും തമ്മില്‍ തര്‍ക്കം നടന്നതായി അറിഞ്ഞെന്നും മഹാഭാരതമെന്നപേരില്‍ ഈ പ്രോജക്ട് അന്യഭാഷകളില്‍ സിനിമയാക്കിയാല്‍ പ്രശ്‌നമുണ്ടാകുമെന്ന് ചില സുഹൃത്തുക്കളും പറഞ്ഞതായും ഷെട്ടി വ്യക്തമാക്കി. അതിനാലാണ് രണ്ടാമൂഴം പ്രോജക്ടില്‍നിന്ന് പിന്മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button