KeralaLatest News

വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള കാരണം വ്യക്തമാക്കി രാഹുല്‍

ദക്ഷിണേന്ത്യയുടെ സംസാകരത്തെ ആക്രമിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു

വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ആരോപണണങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെക്കേ ഇന്ത്യയെ മോദി അവഗണിച്ചു. ഇതിനെതിരായ നിലപാടാണ് തന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വമെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യ ഒന്നെന്ന സന്ദേശം നല്‍കാന്‍ കൂടി വേണ്ടിയാണ് താന്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ദക്ഷിണേന്ത്യയുടെ സംസാകരത്തെ ആക്രമിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു.അതേസമയം സിപിഎമ്മിനെതിരെ ഒന്നും പറയാനില്ലെന്നും അവരുടെ വിമര്‍ശങ്ങളെ സന്തോഷത്തോടെ നേരിടുമെന്നും രാഹുല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button