Business

ഓഹരി വിപണി നഷ്ടത്തിൽ ആരംഭിച്ചു

മുംബൈ: കഴിഞ്ഞ ദിവസം നഷ്ടത്തിൽ അവസാനിച്ച ഓഹരി വിപണി ഇന്നു നഷ്ടത്തിൽ തന്നെ ആരംഭിച്ചു. ബിഎസ്ഇ സെൻസെക്സ് 109.06 പോയിൻ്റ് താഴ്ന്നു, 38,768.06ലും, നാഷണൽ സ്റ്റോക്ക് എക്സചേഞ്ചിൻ്റെ നിഫ്റ്റി 36.55 പോയിൻ്റ് താഴ്ന്നു 11,607.40ലുമായിരുന്നു വ്യാപാരം.

ഹീറോ മോട്ടോകോര്‍പ്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്‍റ്, പവര്‍ഗ്രിഡ്, ആക്സിസ് ബാങ്ക്, ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ് എന്നീ ഓഹരികൾ ലാഭം നേടിയപ്പോൾ ടിസിഎസ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, റിലയന്‍സ്, യെസ് ബാങ്ക് ബിപിസിഎൽ, ഗെയില്‍, ഹിന്‍ഡാല്‍കോ, എച്ച്സി എല്‍ ടെക് എന്നീ ഓഹരികൾ നഷ്ടത്തിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button