Latest NewsIndia

ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ ലഖ്നൗവില്‍ എസ്പി സ്ഥാനാര്‍ത്ഥി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനെതിരെ ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിംഗ് മത്സരിക്കും. ലഖ്നൗ മണ്ഡലത്തിലാണ് രാജ്നാഥ് സിംഗിനെതിരെ പൂനം സ്ഥാനാര്‍ത്ഥിയാകുന്നത്. ബിഎസ്പി പിന്തുണയോടെ സമാജ്വാദി പാര്‍ട്ടി ടിക്കറ്റിലാകും പൂനം മത്സരിക്കുന്നതെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

അതേസമയം, ലഖ്നൗവില്‍ പൂനത്തിനെതിരൈ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ഇതോടെ രാജ്നാഥ് സിങ്ങും പൂനം സിന്‍ഹയും തമ്മിലുള്ള പോരാട്ടത്തിനാണ് ലഖ്നൗ സാക്ഷിയാകാന്‍ പോകുന്നത്. ബിജെപി എംപിയായിരുന്ന ശത്രുഘ്നന്‍ സിന്‍ഹ ബിജെപി സീറ്റ് നല്‍കാത്തിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ബിജെപിയ്ക്കെതിരെ ശക്തമായ വിമര്‍ശനം നടത്തിയതിന്റെ പേരിലാണ് ശത്രുഘ്നന്‍ സിന്‍ഹ പാര്‍ട്ടിക്ക് പുറത്തായത്. സ്വന്തം മണ്ഡലമായിരുന്ന പാട്ന സാഹിബില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് സിന്‍ഹ.

shortlink

Related Articles

Post Your Comments

Related Articles


Back to top button